Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകാരോഗ്യ...

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധമുപേക്ഷിക്കുന്നു -ട്രംപ്​

text_fields
bookmark_border
donald-trump
cancel

വാഷിങ്​ടൺ: ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക പൂർണമായും ഉപേക്ഷിക്കുകയാണെന്ന്​ ​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. കോവിഡ്​ 19 പ്രതിരോധിക്കുന്നതിൽ സംഘടനയുടെ പോരായ്​മ ചൂണ്ടിക്കാട്ടിയാണ്​ ട്രംപിൻെറ നടപടി. ലോകാരോഗ്യ സംഘടനക്കുള്ള ഫണ്ടിങ്​ നിർത്തിവെച്ചതിന്​ പിന്നാലെയാണ്​ പുതിയ നീക്കം. 

ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്ന്​ ആരോപണം ട്രംപ്​ ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന്​ സംഘടനക്കുള്ള ഫണ്ടിങ്​ നിർത്തിവെക്കുകയും ചെയ്​തിരുന്നു. ​സംഘടന പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഫണ്ടിങ്​ പൂർണമായും നിർത്തിവെക്കുമെന്ന ഭീഷണിയും ട്രംപ്​ മുഴക്കിയിരുന്നു. 

ലോകാരോഗ്യസംഘടന പരിഷ്​കാരങ്ങൾ നടപ്പാക്കാത്ത സാഹചര്യത്തിൽ അവരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്ന്​ ട്രംപ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ലോകം ആവശ്യപ്പെടുന്ന രീതിയിൽ പ്രവർത്തിക്കുന്നതിൽ ലോകാരോഗ്യസംഘടന പരാജയപ്പെട്ടുവെന്ന്​ ട്രംപ്​ കുറ്റപ്പെടുത്തി. ചൈനയിൽ നിന്ന്​ വൈറസിനെ കുറിച്ച്​ ലോകത്തിന്​ ഉത്തരങ്ങൾ വേണമെന്നും ട്രംപ്​ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനക്ക്​ ഏറ്റവും കൂടുതൽ ഫണ്ട്​ നൽകുന്ന രാജ്യമാണ്​ യു.എസ്​. ഏകദേശം 400 മില്യൺ ഡോളറാണ്​ അമേരിക്ക ലോകാരോഗ്യസംഘടനക്ക്​ നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsmalayalam newscovid 19Donald Trump
News Summary - Trump Says US "Terminating" Relationship With World Health Organisation-World news
Next Story