ഗൂഗിളിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്
text_fieldsവാഷിങ്ടൺ: 2020ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെടണമെന്ന് ഗൂഗ്ൾ ആഗ്രഹിക്കുന്നുവെന്ന ആരോപണവുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഗൂഗിളിനും സി.ഇ.ഒ സുന്ദർ പിച്ചെക്കുമെതിരെ കടുത്ത വിമർശനമാണ് ട്വിറ്ററിലൂടെ അമേരിക്കൻ പ്രസിഡൻറ് ഉന്നിയിച്ചത്. 2020 തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ ഗൂഗ്ൾ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ട്രംപ് പറഞ്ഞു.
2016ലെ തെരഞ്ഞെടുപ്പിൽ തെൻറ പ്രചാരണത്തെ വഴിതിരിച്ചുവിടാൻ ഗൂഗ്ൾ ശ്രമിച്ചതായി ആരോപിച്ച ട്രംപ്, പക്ഷേ തെളിവൊന്നും ഹാജരാക്കിയില്ല. അതേസമയം, കമ്പനിക്കെതിരെ ഏതുതരത്തിലുള്ള നടപടിയെടുക്കാനാണ് ട്രംപ് ഭരണകൂടത്തിെൻറ നീക്കമെന്ന ചോദ്യത്തോട് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചില്ല.
2016 പ്രഡിഡൻറ് തെരഞ്ഞെടുപ്പിൽ ഹിലരിയുടെ വിജയം ഉറപ്പാക്കാൻ കമ്പനി നീക്കം നടത്തിയെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗൂഗ്ൾ മുൻ എൻജിനീയർ കെവിൻ സെർനകി ആരോപിച്ചിരുന്നു. ഇയാളെ ജോലിയിൽ നിന്ന് ഗൂഗ്ൾ പിരിച്ചുവിട്ടതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തൽ. 2020ലെ തെരഞ്ഞെടുപ്പിൽ ട്രംപിെൻറ പരാജയം ഉറപ്പാക്കാൻ ഗൂഗ്ൾ ആഗ്രഹിക്കുന്നുവെന്നും സെർനകി അവകാശപ്പെട്ടു.
അതേസമയം, സെർനകിയുടെ വാദങ്ങൾ ഗൂഗ്ൾ തള്ളി. കമ്പനിയുടെ രഹസ്യ വിവരങ്ങൾ ഡൗൺലോഡ് ചെയ്തതിനാണ് ഇയാളെ പുറത്താക്കിയതെന്ന് ഗൂഗ്ൾ വ്യക്തമാക്കി.
രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഇൻറർനെറ്റിലെ തിരച്ചിൽ ഫലങ്ങൾ വളച്ചൊടിക്കുന്നത് ഞങ്ങളുടെ ബിസിനസിനെ ദോഷകരമായി ബാധിക്കും -ഗൂഗ്ൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.