ട്രംപിെൻറ പ്രസ്താവനക്കെതിരെ അണുനാശിനി കമ്പനികൾ
text_fieldsവാഷിങ്ടൺ: കോവിഡിനെ തുരത്താൻ രോഗിയുടെ ശരീരത്തിൽ അണുനാശിനി കുത്തിവെക്കണമെന് ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അഭിപ്രായത്തിന് പിന്നാലെ ശക്തമായ മു ന്നറിയിപ്പുമായി അണുനാശിനി നിർമാണക്കമ്പനികൾ. ഒരു സാഹചര്യത്തിലും അണുനാശിനികൾ ശരീരത്തിൽ കുത്തിവെക്കരുതെന്ന് അവർ ജനങ്ങളോട് അഭ്യർഥിച്ചു.
കണ്ണ്, തൊലി, ശ്വസ നനേന്ദ്രിയം എന്നിവയിൽ പോലും അണുനാശിനി കടന്നാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നിരിക്കെ ശരീരത്തിനകത്ത് ഇത് കുത്തിവെച്ചാൽ മരണം വരെ സംഭവിക്കുമെന്ന് ബ്രിട്ടീഷ് അണുനാശിനി കമ്പനിയായ റെക്കിറ്റ് ബെൻകിസർ മുന്നറിയിപ്പ് നൽകി.
ലൈസോൾ, ഡെറ്റോൾ, വാനിഷ് എന്നീ അണുനാശിനികളുടെ ഉൽപാദകരാണ് റെക്കിറ്റ് ബെൻകിസർ. അണുനാശിനിയിൽ അപകടസാധ്യതയേറിയ നിരവധി വിഷഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഇത് ശരീരത്തിൽ പ്രവേശിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പ്രമുഖ ഡോക്ടർമാരും മുന്നറിയിപ്പ് നൽകി. അണുനാശിനിയിലെ വിഷപദാർഥങ്ങൾ ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് മെക്ഗിൽ യൂനിവേഴ്സിറ്റയിലെ തൊറാസിക് സർജൻ ഡോ. ജോനാദൻ സ്പൈസർ പറഞ്ഞു.
അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിലൂടെ കടത്തിവിടണമെന്ന നിർദേശം ഒട്ടും പ്രായോഗികമല്ലെന്ന് കൊളംബിയ യൂനിവേഴ്സിറ്റിയിലെ ഇമ്യൂണോളജിസ്റ്റ് ഡോ. ഡോണ ഫെബർ പ്രതികരിച്ചു.എന്നാൽ, പ്രസിഡൻറ് ട്രംപ് സാന്ദർഭികമായി സൂചിപ്പിച്ച കാര്യങ്ങൾ മാധ്യമങ്ങൾ നിരുത്തരവാദപരമായി റിപ്പോർട്ട് ചെയ്തതാണെന്നാണ് വൈറ്റ് ഹൗസിെൻറ പ്രതികരണം. കോവിഡ് ബാധിച്ചവർ എത്രയും വേഗം ഡോക്ടറെ സമീപിക്കണമെന്നും വൈറ്റ് ഹൗസ് സെക്രട്ടറി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.