ട്രംപ് വാഷിങ്ടൺ പോസ്റ്റും ന്യൂയോർക് ടൈസും വായിക്കില്ല
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇനിമുതൽ അമേരിക്കയിലെ മുഖ്യധാര പ ത്രങ്ങളായ വാഷിങ്ടൺ പോസ്റ്റിന്റെയും ന്യൂയോർക് ടൈംസിെൻറയും വരിക്കാരനല്ല. തന്റെ പാത പിന്തുടർന്ന് മറ്റ് സർക്കാർ ഏജൻസികളും വ്യാജവാർത്തകൾ നൽകുന്ന ഈ പത്രങ്ങളുട െ വരിസംഖ്യ അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ന്യൂയോർക് ൈടംസിെൻറയും വാഷിങ്ടൺ പോസ്റ്റിെൻറയും വരിക്കാരനാകുന്നത് നിർത്തുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. വൈറ്റ്ഹൗസിൽ ഇത്തരം വ്യാജപത്രങ്ങൾആവശ്യമില്ലെന്നായിരുന്നു പറഞ്ഞത്. ഇതിനെക്കുറിച്ച് ഇരുമാധ്യമങ്ങളുടെയും അധികൃതർ പ്രതികരിച്ചിട്ടില്ല.
വാൾസ്ട്രീറ്റ് ജേണൽ, യു.എസ്.എ ടുേഡ, ദ ഫിനാൻഷ്യൽ ടൈംസ്, ന്യൂയോർക് പോസ്റ്റ് തുടങ്ങിയ പത്രങ്ങൾ വരുത്തുന്നത് തുടരാനും വൈറ്റ്ഹൗസ് തീരുമാനിച്ചു. ഇതിൽ ന്യൂയോർക് പോസ്റ്റിനോടാണ് ട്രംപിന് കൂടുതൽ താൽപര്യം. ആദ്യമായല്ല ഒരു യു.എസ് പ്രസിഡൻറ് ഇത്തരത്തിൽ പത്രങ്ങളുടെ വരിക്കാരനാകുന്നത് അവസാനിപ്പിക്കുന്നത്.
1962ൽ മോശമായ കവറേജ് നൽകിയതിൽ പ്രതിഷേധിച്ച് ദ ന്യൂയോർക് ഹെറാൾഡ് ട്രൈബ്യൂൺ വൈറ്റ്ഹൗസിൽ വരുത്തുന്നത് അന്നത്തെ പ്രസിഡൻറായിരുന്ന ജോൺ എഫ് കെന്നഡി അവസാനിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.