നയതന്ത്രജ്ഞരെ പുറത്താക്കിയതിന് പുടിന് നന്ദിയുമായി ട്രംപ്
text_fieldsവാഷിങ്ടൺ: റഷ്യയിലെ യു.എസ് നയതന്ത്രജ്ഞരെ പുറത്താക്കാനുള്ള വ്ലാദിമിർ പുടിെൻറ തീരുമാനത്തിന് നന്ദിപറഞ്ഞ് ഡോണൾഡ് ട്രംപ്. ഇക്കഴിഞ്ഞ ജൂലൈ 30നാണ് സെപ്റ്റംബർ ഒന്നിനകം 700ലധികം യു.എസ് ഉദ്യോഗസ്ഥർ രാജ്യം വിടണമെന്ന് റഷ്യൻ പ്രസിഡൻറ് ആവശ്യപ്പെട്ടത്. പുടിെൻറ പ്രസ്താവന പുറത്തുവന്ന് 11 ദിവസം കഴിഞ്ഞാണ് യു.എസ് പ്രസിഡൻറിെൻറ പ്രതികരണം. എന്നാൽ, വിഷയത്തെ ട്രംപ് വളരെ
ലാഘവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹത്തിെൻറ പ്രതികരണം വ്യക്തമാക്കുന്നതായി ചൂണ്ടിക്കാട്ടി റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടതുവഴി യു.എസിന് ശമ്പളയിനത്തിൽ വലിയതുക ലാഭിക്കാനാവുമെന്ന് പറഞ്ഞ ട്രംപ്, തീരുമാനം തിരുത്താൻ റഷ്യയോട് ആവശ്യപ്പെടാൻ ഒരുക്കമല്ലെന്നും വ്യക്തമാക്കി. ന്യൂജേഴ്സിയിലെ ബെഡ്മിൻസ്റ്റർ േഗാൾഫ്ക്ലബിൽ അവധിക്കാലം ചെലവഴിക്കുന്നതിനിടെ നടത്തിയ പ്രതികരണം വ്യാപക വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ആദ്യമായാണ് സ്വന്തം നയതന്ത്രജ്ഞരെ പുറത്താക്കിയ നടപടിയെ ഒരു പ്രസിഡൻറ് സ്വാഗതം ചെയ്യുന്നതെന്ന് മുൻ യു.എസ് പ്രസിഡൻറ് ജോർജ് ഡബ്ല്യു. ബുഷിെൻറ ഉദ്യോഗസ്ഥനായിരുന്ന നികോളസ് ബേൺസ് അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.