അടച്ചുപൂട്ടും; തെൻറ ട്വീറ്റുകൾ തെറ്റാണെന്ന സൂചന നൽകിയ ട്വിറ്ററിനെതിരെ ഭീഷണിയുമായി ട്രംപ്
text_fieldsവാഷിങ്ടണ്‍: സമൂഹമാധ്യമങ്ങള്‍ അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ട്രംപിെൻറ രണ്ട് ട്വീറ്റുകള്‍ തെറ്റായ അവകാശവാദങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ ഫാക്ട് ചെക് ലേബലുകൾ നൽകിയതിന് പിന്നാലെയാണ് ഭീഷണി. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്‍റെ ഭാഗമായി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ ഇൗയിടെയാണ് അവരുടെ പ്ലാറ്റ്ഫോമിൽ ഫാക്ട് ചെക്കിങ് എന്ന സംവിധാനം ഒരുക്കിയത്. തെറ്റായ വാർത്തകൾ ആര് നൽകിയാലും അത് കണ്ടെത്തി അതുമായി ബന്ധപ്പെട്ട ശരിയായ വാർത്തകളുടെ ലിങ്കുകൾ നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ഇത്തരത്തിൽ നിരവധി ട്വീറ്റുകൾക്ക് ട്വിറ്റർ ഫാക്ട് ചെക്കിങ് ലേബൽ നൽകിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ, പ്രമുഖ നേതാക്കളുടെ തെറ്റായ സന്ദേശങ്ങള്‍ക്കെതിരെ ട്വിറ്റര്‍ ഈ രീതിയിൽ നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനവും ഒരുഭാഗത്ത് നിന്നും ഉയർന്നുവന്നു. വ്യാജ വാർത്തകളോ സന്ദേശങ്ങളോ ആര് പങ്കുവെച്ചാലും പിടികൂടാൻ സന്നദ്ധരായ ട്വിറ്ററിന് ഇരയായത് സാക്ഷാൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും. ട്രംപിന്‍റെ ട്വീറ്റ് തെറ്റാണെന്ന സൂചന നല്‍കി ട്വിറ്റര്‍ വിശദാംശങ്ങള്‍ അറിയാനുള്ള ലിങ്ക് ചേര്‍ക്കുകയായിരുന്നു. ആദ്യമായാണ് ഒരു ലോകനേതാവിന്‍റെ ട്വീറ്റിനെതിരെ ട്വിറ്റര്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നത്.
ഈ വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള രണ്ട് ട്വീറ്റുകള്‍ക്കാണ് ട്വിറ്റര്‍ ഫാക്ട് ചെക്ക് ലേബലിട്ടത്. തപാല്‍ ബാലറ്റുമായി ബന്ധപ്പെട്ടുള്ള ഇപ്പോഴത്തെ പരിഷ്‍കാരങ്ങള്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം ലക്ഷ്യമിട്ടാണെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. തപാൽ ബാലറ്റുകളെ വഞ്ചന എന്ന് അഭിസംബോധന ചെയ്ത ട്രംപ് ഇത്തരം ബാലറ്റുകള്‍ കവര്‍ച്ച ചെയ്യപ്പെടുമെന്നും വഞ്ചിക്കപ്പെടുമെന്നും പറഞ്ഞിരുന്നു. എന്നാൽ അതിനുതാഴെ 'മെയില്‍ ഇൻ ബാലറ്റിന്‍റെ വസ്‍തുതകള്‍ അറിയുക' എന്ന സന്ദേശം ചേർത്തുകൊണ്ട് ട്വിറ്റര്‍, വസ്‍തുതകള്‍ ഉള്‍ക്കൊള്ളിച്ച് സി.എൻ.എൻ, വാഷിങ്‍ടണ്‍ പോസ്റ്റ് തുടങ്ങിയവ പ്രസിദ്ധികരിച്ച വാര്‍ത്തകളും നൽകി.
Republicans feel that Social Media Platforms totally silence conservatives voices. We will strongly regulate, or close them down, before we can ever allow this to happen. We saw what they attempted to do, and failed, in 2016. We can’t let a more sophisticated version of that....
— Donald J. Trump (@realDonaldTrump) May 27, 2020
ട്വിറ്ററിന്‍റെ നടപടിയില്‍ പ്രകോപിതനായ ട്രംപ് രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ട്വിറ്റര്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള ശ്രമമാണ് നടത്തുന്നത്. ''മെയില്‍ ബാലറ്റിനെക്കുറിച്ചുള്ള എന്‍റെ ട്വീറ്റ് തെറ്റാണെന്ന് അവര്‍ പറയുന്നു. സത്യം അറിയാനായി അവര്‍ കൊടുത്തതാകട്ടെ സി.എൻ.എന്നിേൻറയും വാഷിങ്ടണ് പോസ്റ്റിേൻറയു വ്യാജ വാര്‍ത്തകളും. തപാൽ ബാലറ്റില്‍ കടുത്ത അഴിമതിയും അട്ടിമറിയുമുണ്ടെന്ന സത്യം മറച്ചുവെക്കാനുള്ള ശ്രമത്തില്‍ ട്വിറ്ററും പങ്കാളിയാകുകയാണ്. -ട്രംപ് ട്വീറ്റ് ചെയ്തു.
അത്തരത്തിലുള്ളവയെ ഞങ്ങൾ ശക്തമായി നിയന്ത്രിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യും. അതിനുശേഷം, ഇത്തരം സംഭവങ്ങളുണ്ടാവാൻ ഞങ്ങൾ അനുവദിക്കുകയുമില്ല. 2016ൽ അവർ (സോഷ്യൽ മീഡിയ) ചെയ്യാൻ ശ്രമിച്ചത് എന്താണെന്ന് നമ്മൾ കണ്ടതാണ്. അതിനേക്കാൾ സങ്കീർണമായ ഒന്ന് ഇത്തവണ സംഭവിക്കാൻ അനുവദിക്കില്ല, ട്രംപ് കൂട്ടിച്ചേർത്തു. എന്നാല്‍ ഇതൊന്നും കേട്ട് ഫാക്ട് ചെക്കിങ് നിര്‍ത്താന്‍ പോകുന്നില്ലെന്നാണ് ട്വിറ്ററിെൻറ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.