കോവിഡിനെ പേടിക്കാതെ യു.എസിലെ സ്കൂളുകൾ തുറക്കണം; അല്ലെങ്കിൽ ധനസഹായം തടയുമെന്ന് ട്രംപിന്‍റെ ഭീഷണി
text_fieldsവാഷിങ്ടൺ: യു.എസിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോഴും തലതിരിഞ്ഞ നിലപാടുകളുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അടച്ചിട്ടിരിക്കുന്ന യു.എസിലെ സ്കൂളുകൾ ഉടൻ തുറക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം, സ്കൂളുകൾക്കുള്ള ഫെഡറൽ ധനസഹായം തടയുമെന്നാണ് ട്രംപിന്‍റെ ഭീഷണി.
ജർമനി, ഡെന്മാർക്, നോർവേ, സ്വീഡൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ സ്കൂളുകൾ യാതൊരു കുഴപ്പവും കൂടാതെ തുറന്നു പ്രവർത്തിക്കുന്നുണ്ടെന്ന് ട്രംപ് ട്വീറ്റിൽ പറഞ്ഞു. നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി സ്കൂളുകൾ തുറന്നാൽ അത് തങ്ങളെ രാഷ്ട്രീയപരമായി മോശമായി ബാധിക്കുമെന്നാണ് ഡെമോക്രാറ്റുകൾ കരുതുന്നത്. എന്നാൽ, കുട്ടികൾക്കും കുടുംബങ്ങൾക്കും സ്കൂൾ തുറക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. സ്കൂളുകൾ തുറന്നില്ലെങ്കിൽ ധനസഹായം നൽകുന്നത് അവസാനിപ്പിച്ചേക്കും -ട്രംപ് ട്വീറ്റിൽ പറഞ്ഞു.
In Germany, Denmark, Norway, Sweden and many other countries, SCHOOLS ARE OPEN WITH NO PROBLEMS. The Dems think it would be bad for them politically if U.S. schools open before the November Election, but is important for the children & families. May cut off funding if not open!
— Donald J. Trump (@realDonaldTrump) July 8, 2020
യു.എസിൽ കോവിഡ് ബാധിതരുടെ എണ്ണം 31.20 ലക്ഷം കടന്നിരിക്കുകയാണ്. 1.34 ലക്ഷം പേരാണ് മരിച്ചത്. ചൊവ്വാഴ്ച 55,442 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് പ്രതിരോധിക്കുന്നതിൽ അമേരിക്കൻ ഭരണകൂടം വൻ പരാജയമായി മാറിയെന്ന് വിമർശനമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.