ആദ്യ അഞ്ചുവർഷം കുടിയേറ്റക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാർക്ക് ആദ്യ അഞ്ചുവർഷം ക്ഷേമആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. രാജ്യത്ത് നിലനിൽക്കുന്ന ക്ഷേമപദ്ധതികൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ യോഗ്യത അടിസ്ഥാനമാക്കിയുള്ള കുടിയേറ്റനയം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം.
പ്രതിവാര റേഡിയോ-വെബ് പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. ഇന്നലെയോ കുറച്ചുവർഷങ്ങൾക്കുമുേമ്പാ ചെയ്തതുപോലെ ഇവിേടക്ക് വെറുതെ വന്നുപോകാനാവില്ല.
ആനുകൂല്യങ്ങൾ ഇവിടത്തെ ജനങ്ങൾക്കുള്ളതാണ്. അവർക്ക് മുൻഗണന ലഭിച്ചെങ്കിൽ മാത്രമേ അത് രാജ്യത്തിലേക്കുതന്നെ തിരിച്ചെത്തൂ. ഇവിടത്തെ തൊഴിലാളികളെയും സമ്പത്തിനെയും സംരക്ഷിക്കുകയാണ് പ്രധാനമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.