മോസ്കോയിൽ ട്രംപ് ടവർ; മാധ്യമ റിപ്പോർട്ട് തള്ളി മുള്ളർ
text_fieldsവാഷിങ്ടൺ: മോസ്കോയിൽ ട്രംപ് ടവർ നിർമിക്കുന്നതിനെക്കുറിച്ച് യു.എസ് കോൺഗ്ര സിൽ കള്ളം പറയാൻ മൈക്കിൾ കോഹൻ നിർബന്ധിതനായതാണെന്ന മാധ്യമറിപ്പോർട്ട് തള്ളി പ്ര ത്യേക അന്വേഷണ സംഘത്തലവൻ റോബർട്ട് മുള്ളർ. റിപ്പോർട്ടിലെ വിവരങ്ങൾ കൃത്യമല്ലെന ്നാണ് മുള്ളറുടെ ഒാഫിസിൽനിന്നുള്ള പ്രതികരണം. റിപ്പോർട്ട് പുറത്തുവിട്ട ബുസ്ഫീഡ ് വെബ്സൈറ്റിനു നൽകിയ പ്രതികരണത്തിലാണ് മുള്ളറുടെ പ്രസ്താവന.
മോസ്കോയിൽ ടവർ നിർമിക്കുന്നതിനെക്കുറിച്ച് കള്ളം പറയാൻ അഭിഭാഷകനായ കോഹന് നിർദേശം നൽകിയത് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആയിരുന്നുവെന്നാണ് റിപ്പോർട്ട്. ടവറുമായി ബന്ധപ്പെട്ട ബിസിനസ് ചർച്ചകൾ പൂർത്തിയായതിെൻറ യഥാർഥ തീയതി മറച്ചുവെച്ച്, മാസങ്ങൾക്കു മുേമ്പ കരാറായെന്നാണ് കോഹൻ പറഞ്ഞത്. യു.എസ് െതരഞ്ഞെടുപ്പിനിടെ നിയമവിരുദ്ധമായി റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കാൻ ട്രംപ് നിർബന്ധിച്ചതായി കോഹൻ വെളിപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.
യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ അന്വേഷിക്കുന്നത് മുള്ളർ തലവനായ സംഘമാണ്. നുണപറഞ്ഞ് കോൺഗ്രസിനെ തെറ്റിദ്ധരിപ്പിച്ചതിനും തെരഞ്ഞെടുപ്പ് ഫണ്ട് അട്ടിമറിച്ചതിനും കോഹനെ മൂന്നുവർഷ തടവിനു ശിക്ഷിച്ചിരുന്നു. തെറ്റു ചെയ്തതിന് കോടതിയിൽ മാപ്പു ചോദിച്ച കോഹൻ ട്രംപിനോടുള്ള അന്ധമായ വിശ്വസ്തത മൂലമാണ് ഇതിനു പ്രേരിപ്പിച്ചതെന്ന് പറയുകയും ചെയ്തു. അതേസമയം, റിപ്പോർട്ട് കള്ളമാണെന്ന് ട്രംപിെൻറ അഭിഭാഷക റൂഡി ഗില്യാനി നേരത്തേ ആരോപിച്ചു. വൈറ്റ്ഹൗസും ട്രംപിനെ പിന്തുണച്ചു.
അതിനിടെ, റിപ്പോർട്ടിനെ ഗൗരവത്തോടെ കാണുമെന്നും സത്യമാണെന്ന് തെളിഞ്ഞാൽ നിയമപരമായി നേരിടുമെന്നും ഹൗസ് ഇൻറലിജൻറ് കമ്മിറ്റി ചെയർമാൻ ആദം ഷിഫ് പറഞ്ഞു. ബുസ്ഫീഡ് റിപ്പോർട്ട് മറ്റു മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. വർഷങ്ങളായി ട്രംപിെൻറ വലംകൈയും അഭിഭാഷകനുമായിരുന്നു കോഹൻ. തെരഞ്ഞെടുപ്പുകാലത്ത് ലൈംഗികാരോപണമുന്നയിച്ച സ്ത്രീകൾക്ക് പണംകൊടുത്ത് കേസൊതുക്കാൻ ട്രംപിനെ സഹായിച്ചത് കോഹനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.