യു.എസ് സൈന്യത്തിൽ ഭിന്നലിംഗക്കാരെ അനുവദിക്കില്ലെന്ന് ട്രംപ്
text_fields
വാഷിങ്ടൺ: ലൈംഗികന്യൂനപക്ഷങ്ങൾക്കെതിരായ പ്രസ്താവനമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സൈന്യത്തിെൻറ ഒരു മേഖലയിലും ഭിന്നലിംഗക്കാരെ ഉൾപ്പെടുത്താനാവില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. സൈനികവിദഗ്ധരുമായും ജനറൽമാരുമായും കൂടിയാലോചിച്ചതായും അവരുടെ ഉപദേശമനുസരിച്ച് യു.എസ് ഭരണകൂടം സൈന്യത്തിൽ ട്രാൻസ്ജെൻഡേഴ്സിനെ എടുക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നുവെന്നുമായിരുന്നു ട്രംപിെൻറ ട്വീറ്റ്. ദൃഢതക്കും വൈപുല്യത്തിനും വിജയത്തിനും ആണ് സൈന്യം ഉൗന്നൽ നൽകുന്നത്.
എന്നാൽ, അമിതമായ വൈദ്യചെലവുകൾക്കും അകത്തെ ഭിന്നതകൾക്കും കാരണമാവുമെന്നതിനാൽ സൈന്യത്തിൽ ട്രാൻസ്ജെൻഡേഴ്സിനെ ഉൾപ്പെടുത്താനാവില്ലെന്നും ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ പിന്തുണക്കുന്ന ആളായി ചമഞ്ഞ ട്രംപ് അവർക്ക് നേരത്തെയുണ്ടായിരുന്ന അവകാശങ്ങൾകൂടി ഇല്ലാതാക്കുകയാണെന്ന് രാജ്യത്തിനകത്ത് വിമർശനമുയർന്നിട്ടുണ്ട്.
യു.എസ് സൈന്യത്തിൽ ഭിന്നലിംഗക്കാർക്കുള്ള ദീർഘനാളത്തെ വിലക്കിന് വിരാമമിട്ടത് ഒബാമ ഭരണകൂടമായിരുന്നു. ഒബാമയുടെ നിർദേശത്തിൽ ട്രാൻസ്ജെൻഡേഴ്സ് വിദ്യാർഥികൾക്ക് സ്കൂളുകളിൽ അനുവദിച്ച പ്രത്യേക ശൗചാലയസൗകര്യം ട്രംപ് എടുത്തുമാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.