ട്രംപിെൻറ യാത്ര വിലക്കിന് ഭാഗിക അനുമതി
text_fieldsവാഷിങ്ടൺ: ആറ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കും അഭയാർഥികൾക്കും അമേരിക്ക ഏർപ്പെടുത്തിയ യാത്ര വിലക്ക് ഭാഗികമായി നടപ്പിലാക്കാൻ കോടതിയുടെ അനുമതി. അമേരിക്കൻ ഉന്നത കോടതിയാണ് വിലക്ക് ഭാഗികമായി നടപ്പിലാക്കാൻ അനുമതി നൽകിയത്. നേരത്തെ അമേരിക്കയിലെ കീഴ്കോടതികൾ യാത്ര വിലക്ക് സ്റ്റേ ചെയ്തിരുന്നു.
അമേരിക്കയുമായി കുടുംബപരമായോ വ്യാപരമായോ മറ്റ് ബന്ധങ്ങളോ ഉള്ളവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് തടസമില്ല. എന്നാൽ ആറ് മുസ്ലിം രാജ്യങ്ങളൽ നിന്ന് ബോണഫൈഡ് റിലേഷൻ ഇല്ലാത്ത യാത്രികർക്ക് അനുമതിയില്ല. ഇതു സംബന്ധിച്ച കേസ് വിശദമായ വാദം കേൾക്കുന്നതിനായി ഒക്ടോബറിലേക്ക് മാറ്റി.
പ്രസിഡൻറായി അധികാരമേറ്റെടുത്തയുടൻ ആറ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് 90 ദിവസത്തേക്കും അഭയാർഥികൾക്ക് 120 ദിവസത്തേക്കും അമേരിക്കൻ പ്രസിഡൻറ് ട്രംപ് വിലക്കേർപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.