‘ജനങ്ങളെല്ലാവരും മാസ്ക് ധരിക്കണം, ഞാൻ ധരിക്കില്ല’ -ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: രണ്ടരലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച യു.എസിൽ കോവിഡ് ബാധയെ െചറുക്കുന്നതിന് എ ല്ലാവരും മാസ്ക് ധരിക്കണമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. മാസ്ക് ധരിക്കുന്നത് എല്ലാവരും അവ രുടെ കടമയായി കാണണം. എന്നാൽ താൻ മാസ്ക് ധരിക്കില്ല, അത് തൻെറ മാത്രം ഇഷ്ടമാണെന്നും ട്രംപ് പറഞ്ഞു.
സ്വന്തമായി മാസ്ക് നിർമിച്ച് ധരിക്കാൻ ശ്രമിക്കണം. മറ്റു സർജിക്കൽ ഗ്രേഡ് മാസ്കുകൾ ലഭിക്കുെമന്ന് ചിന്തിക്കരുത്. ഇവ ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും മാത്രമേ നൽകുവെന്നും ട്രംപ് പറഞ്ഞു.
ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. വെള്ളിയാഴ്ച മാത്രം 1,480 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. മഹാമാരി പടർന്നുപിടിച്ചതിനുശേഷം യു.എസിൽ ഒരു ദിവസം ഇത്രയും അധികംപേർ മരിക്കുന്നത് ഇതാദ്യമായാണ്. വ്യാഴാഴ്ച 1169 പേരാണ് ഇവിടെ മരിച്ചത്.
രണ്ടര ലക്ഷത്തിലധികം പേർക്കാണ് അമേരിക്കയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. മഹാമാരി പടർന്നതോടെ യു.എസിൽ മാസ്കുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ചൈനയിൽനിന്നും യു.എസിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും വൻതോതിൽ മാസ്ക് ഇറക്കുമതി ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.