അമേരിക്ക അധിക കാലം അടച്ചിടാനാകില്ലെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: കോവിഡ് ഭീതി നിലനിൽക്കുന്നുണ്ടെന്ന് കരുതി അമേരിക്ക അധികകാലം അടച്ചിടാനാകില്ലെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ കോവിഡ് മരണനിരക്ക് 557ൽ എത്തിയ സാഹചര്യത്തിലാണ് ട്രംപിെൻറ പ്രസ്താവന. തിങ് കളാഴ്ച മാത്രം അമേരിക്കയിൽ മരിച്ചത് 100 പേരാണ്.
കോവിഡ് മരണം തടയാൻ ഇത്രയധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വെറുതെയാണെന്നും അതിന് അമേരിക്ക വലിയ വിലയാണ് നൽകുന്നതെന്നും അദ്ദേഹം വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോവിഡ് വൈറസുണ്ടാക്കുന്ന മരണനിരക്ക് വളരെ ചെറുതാണെന്നും ആദ്യഘട്ടത്തിലുണ്ടായ ഭയം അനാവശ്യമായിരുെന്നന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നത് ശാസ്ത്ര സമൂഹം അംഗീകരിക്കുമോ എന്ന ചോദ്യത്തിന് നിയന്ത്രണങ്ങൾക്ക് രാജ്യം വലിയ വില കൊടുക്കുന്നുണ്ടെന്ന് അവർ മനസിലാക്കെട്ട എന്നായിരുന്നു ട്രംപിെൻറ പ്രതികരണം.
സാമ്പത്തിക തകർച്ച കോവിഡ് മരണ നിരക്കിനേക്കാൾ വലിയ മരണനിരക്കിന് കാരണമാകുമെന്നും ട്രംപ് പറഞ്ഞു. മാന്ദ്യം ആത്മഹത്യാ നിരക്ക് കൂടുന്നതിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
അമേരിക്കയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 44000 കടന്നിട്ടുണ്ട്. മരണനിരക്കിലും ക്രമാതീതമായ വർധനവുണ്ട്. കഴിഞ്ഞ ദിവസമാണ് ഏറ്റവും അധികം ആളുകൾ മരിച്ചതായി റിപ്പോർട്ട് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.