വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം; ഇറാൻ പരമോന്നത നേതാവിനെതിരെ ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്കെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അലി ഖാംനഈ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ട്രംപ് ട്വിറ്ററിൽ പറഞ്ഞു.
‘‘ഏതാനും നാളു കളായി അത്ര പരമോന്നതനല്ലായിരുന്ന ഇറാനിലെ ‘പരമോന്നത നേതാവ്’ എന്ന് പറയുന്നയാൾ അമേരിക്കയെക്കുറിച്ചും യൂറോപ്പി നെക്കുറിച്ചും ചില മോശം കാര്യങ്ങൾ പറഞ്ഞു. അവരുടെ സമ്പദ്വ്യവസ്ഥ തകരുകയാണ്, ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. അദ്ദേഹം വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം’’ -ട്രംപ് ട്വീറ്റ് ചെയ്തു.
The so-called “Supreme Leader” of Iran, who has not been so Supreme lately, had some nasty things to say about the United States and Europe. Their economy is crashing, and their people are suffering. He should be very careful with his words!
— Donald J. Trump (@realDonaldTrump) January 17, 2020
വെള്ളിയാഴ്ച അമേരിക്കക്കെതിരെ രൂക്ഷ വിമർശനവുമായി അലി ഖാംനഈ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയാണ് ട്രംപിന്‍റെ ട്വീറ്റ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കോമാളിയാണെന്നും ഇറാൻ ജനതയെ വഞ്ചിക്കുകയാണെന്നുമായിരുന്നു ആയത്തുല്ല അലി ഖാംനഈയുടെ വിമർശനം. ഇറാഖിലെ യു.എസ് കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ ആക്രമണം അമേരിക്കൻ സേനയുടെ മുഖത്തേറ്റ അടിയാണ്. 2012നു ശേഷം ആദ്യമായി ജുമുഅ പ്രാർഥനക്ക് നേതൃത്വം നൽകുമ്പോഴാണ് അദ്ദേഹം വിമർശനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.