ഇംപീച്മെൻറ് വിചാരണക്ക് ട്രംപ് ഹാജരാകില്ലെന്ന് വൈറ്റ്ഹൗസ്
text_fieldsവാഷിങ്ടൺ: ബുധനാഴ്ച നടക്കുന്ന കുറ്റവിചാരണയിൽ (ഇംപീച്മെൻറ്) യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപോ അദ്ദേഹത്തിെൻറ വക്കീലോ പങ്കെടുക്കില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. വിചാരണ നീതിരഹിതവും അടിസ്ഥാന നടപടിക്രമങ്ങൾ പാലിക്കാത്തതുമാണെന്ന് വൈറ്റ്ഹൗസ് അഭിഭാഷകൻ പാറ്റ് സിപൊളൻ ആരോപിച്ചു. ട്രംപിെൻറ എതിരാളികളായ െഡമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള യു.എസ് ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബുധനാഴ്ച ഇംപീച്മെൻറ് നടപടികളുടെ അടുത്തഘട്ടം തുടങ്ങുന്നത്.
ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ജെറോൾഡ് നാദ്ലർക്ക് അയച്ച കത്തിലാണ് സിപൊളൻ ഇക്കാര്യം വ്യക്തമാക്കിയത്. ലണ്ടനിൽ നാറ്റോ യോഗത്തിൽ സംബന്ധിക്കുന്നതിനായി ട്രംപ് രാജ്യത്തിന് പുറത്തുപോകുന്ന സമയംനോക്കി ബോധപൂർവമാണ് വിചാരണ തീയതി നിശ്ചയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ബുധനാഴ്ചത്തെ വിചാരണക്ക് ഹാജരാവുകയോ വക്കീലിനെ ഏർപ്പെടുത്തുകയോ ചെയ്യുന്ന കാര്യം ഞായറാഴ്ച വൈകുന്നേരത്തിനകം അറിയിക്കണമെന്ന ജുഡീഷ്യറി കമ്മിറ്റിയുടെ നിർദേശത്തോടുള്ള പ്രതികരണമാണ് അഭിഭാഷകൻ വ്യക്തമാക്കിയത്. കൂടാതെ രണ്ടാംഘട്ട വിചാരണക്ക് ട്രംപ് ഹാജരാകുന്നത് സംബന്ധിച്ച് വിവരമറിയിക്കാനുള്ള സമയപരിധി വെള്ളിയാഴ്ചയാണ്. ഇക്കാര്യത്തിൽ വൈറ്റ്ഹൗസ് പ്രത്യേകമായി പ്രതികരിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു.
2020 പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളിയായ ജോ ബൈഡനെതിരെ അഴിമതിക്കേസിൽ അേന്വഷണം പ്രഖ്യാപിക്കാൻ യുക്രെയ്ൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കിക്ക് മേൽ ട്രംപ് സമ്മർദം ചെലുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഇംപീച്മെൻറ്. സമ്മർദത്തിെൻറ ഭാഗമായി യുക്രെയിനുള്ള യു.എസ് സൈനിക സഹായം തടഞ്ഞുവെച്ചെന്ന ആരോപണം തെളിയിക്കുകയാണ് ഇംപീച്മെൻറ് നടപടികൾ വഴി െഡമോക്രാറ്റുകൾ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.