യാത്ര വിലക്കിന് പുതിയ ഉത്തരവുമായി അമേരിക്ക; അപ്പീൽ പിൻവലിച്ചു
text_fieldsവാഷിങ്ടൺ: അമേരിക്കൻ ഭരണകൂടം എർപ്പെടുത്തിയ യാത്ര വിലക്ക് നിരോധിച്ച കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പിൻവലിച്ചു. പുതിയ ഉത്തരവ് കൊണ്ട് വരുന്നതിെൻറ ഭാഗമായാണ് കേസ് പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ. എഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്കും അഭയാർഥികൾക്കുമാണ് അമേരിക്ക വിലക്കേർപ്പെടുത്തിയത്. ഇൗ ഉത്തരവ് അമേരിക്കയിലെ കോടതികൾ നിരോധിക്കുകയായിരുന്നു. ഇതിനെതിരെയാണ് ട്രംപ് ഭരണകൂടം അപ്പീൽ സമർപ്പിച്ചിരുന്നത്.
സാൻഫ്രാൻസിസ്കോയിലെ അപ്പീൽ കോടതിയിൽ സമർപ്പിച്ച കേസാണ് പിൻവലിക്കാൻ അമേരിക്കൻ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. പഴുതുകൾ അടച്ച് കൊണ്ട് പുതിയ എക്സിക്യൂട്ടിവ് ഒാർഡർ കൊണ്ട് വരും എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
നേരത്തെ വിസ നിരോധനവും യാത്രാവിലക്കും ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവ് അടുത്തയാഴ്ച പുറത്തിറങ്ങുമെന്ന് അമേരിക്ക പ്രസിഡൻറ് ഡോണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ കേസിലെ നിയമനടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് യാത്ര വിലക്കിന് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.