ഇനിയും ഭരണസ്തംഭനം ഉണ്ടാവാം –ട്രംപ്
text_fieldsവാഷിങ്ടൺ: സമ്മർദങ്ങൾക്ക് വഴങ്ങി ധനവിനിയോഗ ബില്ലിൽ ഒപ്പിട്ടേതാടെ യു.എസ് ചര ിത്രത്തിലെ ഏറ്റവും നീണ്ട ഭരണസ്തംഭനത്തിന് വിരാമമായെങ്കിലും ആശ്വസിക്കാനായില്ല െന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. മെക്സികോ അതിർത്തിയിൽ മതിൽകെട്ടാൻ താൻ ആവശ്യപ്പെട്ട തുക വകയിരുത്തിയില്ലെങ്കിൽ ഇനിയും ഭരണസ്തംഭനമുണ്ടാവാമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. അതിനാവശ്യമായ 570 കോടി ഡോളറിൽ കുറഞ്ഞ തുക വകയിരുത്തിയാൽ തനിക്ക് സ്വീകാര്യമാവില്ലെന്നും ട്രംപ് വ്യക്തമാക്കി.
ജനപ്രതിനിധിസഭയും സെനറ്റും പാസാക്കിയ ധനവിനിയോഗ ബില്ലിൽ പ്രസിഡൻറ് ഒപ്പുവെക്കാതിരുന്നതോടെയാണ് രാജ്യത്ത് 35 ദിവസം നീണ്ട ഭരണസ്തംഭനമുണ്ടായത്. ഇതോടെ എട്ടു ലക്ഷത്തോളം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും രാജ്യത്തെ സമ്പദ്വ്യവസഥയെ ദോഷകരമായി ബാധിക്കുകയും ചെയ്തു. മെക്സികോ അതിർത്തിയിൽ മതിൽകെട്ടാൻ താൻ ആവശ്യപ്പെട്ട 570 കോടി ഡോളർ വകയിരുത്താൻ പ്രതിപക്ഷം സമ്മതിക്കാതിരുന്നതിനെ തുടർന്നായിരുന്നു ട്രംപിെൻറ കടുംപിടിത്തം. ഒടുവിൽ സമ്മർദം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ധനവിനിയോഗ ബില്ലിൽ ഒപ്പുവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.