ലോകവ്യാപാര സംഘടനയിൽനിന്ന് യു.എസ് പിന്മാറില്ല –ട്രംപ്
text_fieldsവാഷിങ്ടൺ: ലോക വ്യാപരസംഘടനയിൽ (ഡബ്ല്യു.ടി.ഒ)നിന്ന് യു.എസ് പിന്മാറുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അതേസമയം, ഡബ്ല്യു.ടി.ഒ അമേരിക്കയെ വളരെ മോശമായാണ് പരിഗണിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി.
ഡബ്ല്യു.ടി.ഒയിൽനിന്ന് യു.എസിനെ പിൻവലിക്കുന്നതു സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപിെൻറ പ്രസ്താവന. എല്ലാക്കാലത്തും ഡബ്ല്യു.ടി.ഒക്ക് എതിരു നിൽക്കുന്ന ട്രംപ് സംഘടന പക്ഷപാതമായാണ് യു.എസിനോട് പെരുമാറുന്നതെന്നും പരാതിപ്പെടാറുമുണ്ട്.
ലോക വ്യാപാരസംഘടനയിൽ ചൈനയെപ്പോലുള്ള രാജ്യങ്ങൾക്ക് േമൽക്കൈ നേടാൻ സഹായിച്ചത് യു.എസിെൻറ മുൻ ഭരണാധികാരികളാണെന്നും ട്രംപ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.