ട്രംപിനൊപ്പം പ്രചാരണം നടത്തില്ലെന്ന് പോൾ റയാൻ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിെൻറ പ്രസ്താവനയെ പ്രതിരോധിക്കാനോ അദ്ദേഹത്തോടൊപ്പം പ്രചാരണം നടത്താനോ ഇല്ലെന്ന് യു.എസ് പ്രതിനിധിസഭാ സ്പീക്കർ പോൾ റയാൻ. ട്രംപ് അശ്ലീല പരാമർശം നടത്തുന്ന വിഡിയൊ പുറത്തു വന്നതിന് പിന്നാലെയാണ് േപാൾ റയാെൻറ പിൻമാറ്റം.
എന്നാൽ പാർട്ടി സ്ഥാനാർഥിക്കുള്ള പിന്തുണ അദ്ദേഹം പിൻവലിക്കില്ല. നേരത്തെ തന്നെ റയാൻ ട്രംപിെൻറ നിലപാടുകൾക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി ട്രംപുമെത്തി. തന്നോട് ഏറ്റുമുട്ടി റയാൻ സമയം കളയണ്ടെന്നായിരുന്നു ട്രംപിെൻറ ട്വീറ്റ്. വിവാദ പരാമർശങ്ങളുടെയും അശ്ലീല വിഡിയൊ പരാമർശത്തിെൻറയും പേരിൽ ട്രംപിനെതിരെ രംഗത്ത് വരുന്ന ഒടുവിലത്തെ റിപ്പബ്ലിക്കൻ പാർട്ടി നേതാവാണ് പോൾ റയാൻ.
ജോൺ മക്കയിൻ ഉൾപ്പെടെ 50 റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികൾ ട്രംപിനെതിരെ രൂക്ഷ വിമർശവുമായി രംഗത്തുണ്ട്. ട്രംപിന് വോട്ട് ചെയ്യില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചവർ ഇരുപതിലേറെ വരും. തെരഞ്ഞെടുപ്പ് അടുക്കുന്തോറും കൂടുതൽ റിപ്പബ്ലിക്കൻ പ്രതിനിധികൾ ട്രംപിൽനിന്ന് അകലുകയാണ്.
പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ എന്തുവിലകൊടുത്തും കോൺഗ്രസിലെ ഭൂരിപക്ഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് നിലനിർത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം പ്രസിഡൻഷ്യൽ സംവാദത്തിലും ട്രംപ് പൂർണമായും പ്രതിരോധത്തിലായിരുന്നു. സംവാദത്തിൽ ഹിലരിക്ക് മുൻതൂക്കം ലഭിച്ചെന്നാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.