മുസ് ലിം വോട്ടുകള്‍ ട്രംപിന് വെല്ലുവിളിയാകും
text_fieldsവാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ അടിക്കടി മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ പുറത്തുവിടുന്ന റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് മുസ്ലിം വോട്ടുകള്‍ അനുകൂലമാകില്ളെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപ് പ്രചാരണം ആരംഭിച്ചതോടെ അമേരിക്കയില്‍ മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങളും വംശീയ വിവേചനവും വര്‍ധിച്ചതായി സര്‍വേകള്‍ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റില്‍ ബംഗ്ളാദേശ് വംശജനായ ഇമാമും സഹായിയും വെടിയേറ്റ് മരിച്ച സംഭവം കുടിയേറ്റക്കാരായ മുസ്ലിം വംശജരില്‍ സൃഷ്ടിച്ച നടുക്കം അവസാനിച്ചിട്ടില്ല. വര്‍ഷങ്ങളായി വോട്ടുചെയ്യാന്‍ താല്‍പര്യം കാണിക്കാത്തവരെപ്പോലും കണ്ടത്തെി രജിസ്റ്റര്‍ ചെയ്ത് ട്രംപിനെതിരെ വോട്ടുരേഖപ്പെടുത്താനുള്ള കാമ്പയിനുകള്‍ അമേരിക്കയില്‍ സജീവമാവുകയാണ്. നവംബര്‍ എട്ടിന് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇത്തരം നീക്കങ്ങള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന് തുണയാകും.
തികഞ്ഞ വംശീയവാദിയായ ട്രംപിന് വോട്ടുനല്‍കില്ളെന്നാണ് 46കാരനായ ഗുലാമുദ്ദീന്‍ എന്ന ബംഗ്ളാദേശ് വംശജന്‍െറ ഉറച്ച തീരുമാനം. കന്നിവോട്ട് രേഖപ്പെടുത്താനിരിക്കുന്ന ഗുലാം അല്‍ജസീറ ലേഖകനുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്.‘മുസ്്ലിംകളെ ഇഷ്ടമല്ലാത്ത ട്രംപ് കുടിയേറ്റക്കാരെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ളെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇത്തരം വംശീയവാദികള്‍ തോല്‍പിക്കപ്പെടണം’ ഗുലാം വ്യക്തമാക്കി. രാജ്യത്തെ 33 ലക്ഷത്തിലേറെ മുസ്ലിംകളും ഹിലരിയെ അനുകൂലിക്കാനാണ് സാധ്യതയെന്നും ഗുലാം അഭിപ്രായപ്പെടുന്നു.
മുസ്ലിം വോട്ടുകളിലെ 72 ശതമാനവും ഹിലരിക്ക് ലഭിക്കും. അതേസമയം, കേവലം നാലുശതമാനം മുസ്ലിം വോട്ടുകള്‍ ട്രംപിന് ലഭിച്ചേക്കാം. അമേരിക്കന്‍ മുസ്ലിം ഗ്രൂപ്പായ സി.എ.ഐ.ആറിന്‍േറതാണ് ഈ നിഗമനം. പശ്ചിമേഷ്യന്‍ അറബികള്‍ (ക്രൈസ്തവര്‍ ഉള്‍പ്പെടെ), ആഫ്രിക്കന്‍ വംശജര്‍, ദക്ഷിണേഷ്യക്കാര്‍ തുടങ്ങിയ കുടിയേറ്റ വിഭാഗങ്ങളും ട്രംപിന്‍െറ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ പുറത്തുവിട്ടുകഴിഞ്ഞു.
വംശീയ മുദ്രീകരണവും വിവേചനങ്ങളും വര്‍ധിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് ട്രംപ് പ്രകടിപ്പിച്ചുവരുന്നതെന്ന് സര്‍വേകളില്‍ പങ്കെടുത്ത ഭൂരിപക്ഷം കുടിയേറ്റക്കാരും സ്ഥിരീകരിക്കുന്നതായി അല്‍ജസീറ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇരുപക്ഷത്തേക്കും ചാഞ്ചാടുന്ന സ്റ്റേറ്റുകളില്‍ വോട്ടര്‍മാര്‍ക്കിടയിലെ ധ്രുവീകരണം ഹിലരിക്ക് അനുകൂലമാകുമെന്നാണ് നിരീക്ഷകര്‍ നല്‍കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.