എച്ച്1-ബി വിസ നിയന്ത്രണത്തിൽ ഇളവ്: ബിൽ യു.എസ് കോൺഗ്രസിൽ
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ പിഎച്ച്.ഡി ചെയ്തവർക്ക് എച്ച്1-ബി വിസക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കണമെന്ന് യു.എസ് കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചു. പാസായാൽ അനേകം ഇന്ത്യക്കാർക്ക് ഗുണം ചെയ്യും. റിപ്പബ്ലിക്കൻ പാർട്ടി അംഗമായ എറിക് പോൾസൺ, െഡമോക്രാറ്റിക് പാർട്ടി അംഗം മൈക് ക്വിഗ്ലെ എന്നിവർ ചേർന്നാണ് ബിൽ അവതരിപ്പിച്ചത്.
ലോകത്തെ ഏറ്റവും മികച്ച വിദ്യാർഥികൾ അവരുടെ ഉപരിപഠനത്തിന് എത്തുന്നത് യു.എസിലാണെന്ന് എറിക് പോൾസൺ ചൂണ്ടിക്കാട്ടി. നമ്മൾ വിദ്യാഭ്യാസവും പരിശീലനവും നൽകുന്ന വിദ്യാർഥികളെ രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥക്ക് പ്രയോജനം ചെയ്യുന്നതിന് സൗകര്യങ്ങൾ നൽകാൻ കഴിയേണ്ടതുണ്ട്. ഗവേഷണബിരുദം നേടുന്ന വിദ്യാർഥികൾക്ക് പൗരത്വമോ വിസയോ അനുവദിച്ചാൽ കൂടുതൽ സംഭാവനകൾ അർപ്പിക്കാൻ അത് പ്രോത്സാഹനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യു.എസിൽ പിഎച്ച്.ഡി വിദ്യാർഥികളിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. വിസ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് കഴിഞ്ഞ മാസമാണ് ട്രംപ് എച്ച്1-ബി വിസക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് കർശന നിർദേശം നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.