ട്രംപിന് മാനസിക കുഴപ്പങ്ങളില്ല; പക്ഷേ, തടി കുറക്കണം –വൈറ്റ്ഹൗസ് ഡോക്ടർ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മാനസികപ്രശ്നങ്ങൾ നേരിടുന്നയാളല്ലെന്ന് വൈറ്റ്ഹൗസ് ഡോക്ടറുടെ സാക്ഷ്യം. ആഗോള സമൂഹത്തെ പ്രതിസന്ധിയിലാക്കി നിരന്തരം തീരുമാനങ്ങൾ പ്രഖ്യാപിക്കുന്ന ട്രംപിെൻറ മേനാനില ശരിയല്ലെന്ന് നേരേത്ത ചില മനഃശാസ്ത്രജ്ഞർ ആരോപിച്ചിരുന്നു. ഇത് തള്ളിയാണ് ഡോ. റോണി ജാക്സൺ പ്രസിഡൻറിെൻറ പ്രഥമ മെഡിക്കൽ പരിശോധനഫലം പുറത്തുവിട്ടത്.
കൊഴുപ്പ് കൂടുതലുള്ള ഫ്രൈഡ് ചിക്കൻ, ഹംബർഗർ, സ്റ്റീക് തുടങ്ങിയവയോട് കൂടുതൽ ഇഷ്ടം പുലർത്തുന്ന ട്രംപിന് പക്ഷേ, തടി കൂടുതലാണെന്നും ചുരുങ്ങിയത് 10-15 പൗണ്ട് (4.5-6.8 കിലോ) കുറക്കണമെന്നും നിർദേശമുണ്ട്. അധികാരത്തിലിരിക്കെ പ്രസിഡൻറുമാർക്ക് മുമ്പും പരിശോധന നടക്കാറുണ്ട്. നേരേത്ത സമാന പരിശോധനക്കു വിധേയനായ റീഗണിന് അൽഷൈമേഴ്സ് ബാധ പിന്നീട് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.