Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2017 4:13 AM IST Updated On
date_range 19 Dec 2017 4:13 AM ISTജറൂസലം: യു.എന്നിൽ വോെട്ടടുപ്പ്
text_fieldsbookmark_border
യുനൈറ്റഡ് േനഷൻസ്: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസിനെതിരെ യു.എന്നിൽ വോെട്ടടുപ്പ്. ഡിസംബർ ആറിന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിനെതിരെ ആഗോളവ്യാപകമായി ഉയർന്ന വൻ രോഷത്തിെൻറ തുടർച്ചയായാണ് യു.എൻ രക്ഷാസമിതി സമ്മേളിക്കുന്നത്. യു.എസിെൻറ പേരുപറയാതെ തയറാക്കിയ പ്രമേയം പക്ഷേ, അവർതന്നെ വീറ്റോ ചെയ്യുമെന്നതിനാൽ പാസാകാൻ സാധ്യത വിരളം.
മുസ്ലിംകളുടെ മൂന്നാമത്തെ പ്രധാന ആരാധനകേന്ദ്രമായ മസ്ജിദുൽ അഖ്സ സ്ഥിതിചെയ്യുന്ന കിഴക്കൻ ജറൂസലം കൂടി ഉൾപ്പെടുന്നതാണ് യു.എസ് അംഗീകരിച്ച ഇസ്രായേൽ തലസ്ഥാനം. 1967ൽ പിടിച്ചെടുത്ത കിഴക്കൻ ജറൂസലം ഇസ്രായേലിെൻറ ഭാഗമായി യു.എൻ അംഗീകരിച്ചിട്ടില്ല. യു.എസും ഇതേ നിലപാട് തുടരുന്നതിനാൽ ട്രംപിെൻറ പ്രഖ്യാപനം അംഗീകരിക്കാനാവില്ലെന്നാണ് ലോകരാഷ്ട്രങ്ങളുടെയും യു.എന്നിെൻറയും നിലപാട്. പക്ഷേ, വോട്ടിനിട്ടാൽ വീറ്റോ അധികാരം പ്രയോഗിക്കാനാണ് യു.എസ് നീക്കം. വീറ്റോ ഉപയോഗിച്ചാൽ വിഷയം യു.എൻ പൊതുസഭയിൽ അവതരിപ്പിച്ച് കൂടുതൽ രാജ്യങ്ങളുടെ പിന്തുണയോടെ യു.എസിനെ ഒറ്റപ്പെടുത്താനാണ് തുർക്കിയുടെയും ഫലസ്തീെൻറയും നീക്കം. തെൽഅവീവിലുള്ള യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, മറ്റു രാജ്യങ്ങൾ ഇത് പിന്തുടർന്ന് എംബസി മാറ്റരുതെന്നും പ്രമേയം ആവശ്യപ്പെടുന്നു.
കിഴക്കൻ ജറൂസലമിൽ എംബസി തുറക്കാൻ തുർക്കി
അങ്കാറ: ഫലസ്തീനികൾ തങ്ങളുടെ തലസ്ഥാനമായി പരിഗണിക്കുന്ന കിഴക്കൻ ജറൂസലമിൽ എംബസി തുറക്കുമെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. അംബാസഡറുടെ സേവനത്തോടെ ഇവിടെ പ്രവർത്തിക്കുന്ന കോൺസുലേറ്റ് ജനറലാണ് എംബസിയായി പരിവർത്തിപ്പിക്കുകയെന്ന് ഭരണകക്ഷിയായ എ.കെ പാർട്ടിയുടെ യോഗത്തിൽ ഉർദുഗാൻ പറഞ്ഞു. ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനുള്ള മറുപടിയായാണ് തുർക്കി പ്രസിഡൻറിെൻറ പുതിയ നീക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story