നിങ്ങൾക്ക് നൊേബൽ ലഭിച്ചിട്ടുണ്ടല്ലേ, എന്തിനായിരുന്നു അത്? നാദിയ മുറാദിനോട് ട്രംപിെൻറ ചോദ്യം
text_fieldsവാഷിങ്ടൺ: ഐ.എസ് ഭീകരരുടെ അടിമത്തത്തിൽനിന്ന് രക്ഷപ്പെട്ട യസീദി വംശജ നാദിയ മു റാദിന് എങ്ങനെയാണ് സമാധാന നൊബേൽ ലഭിച്ചതെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ ്. നാദിയ ഉൾപ്പെടെ മതത്തിെൻറ പേരിൽ പീഡനമനുഭവിച്ചവരുമായി വൈറ്റ്ഹൗസിൽ കൂടിക്കാ ഴ്ച നടത്തവെയാണ് ട്രംപിെൻറ ചോദ്യം.
മ്യാൻമർ, ന്യൂസിലൻഡ്, യമൻ, ൈചന, ക്യൂബ, എറിത്ര ീയ, നൈജീരിയ, തുർക്കി, വിയറ്റ്നാം, സുഡാൻ, ഇറാഖ്, അഫ്ഗാനിസ്താൻ, ഉത്തരകൊറിയ, ശ്രീലങ്ക, പാകിസ്താൻ, ഇറാൻ, ജർമനി എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബുധനാഴ്ച വൈറ്റ്ഹൗസിലെത്തിയത്. ഇറാഖിലെ യസീദികൾ അനുഭവിക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കാൻ സഹായം തേടിയപ്പോഴാണ് നൊബേൽ ലഭിക്കാൻ മാത്രം നാദിയ ചെയ്ത മഹത്വമെന്തെന്ന് ട്രംപിെൻറ മറുചോദ്യം.
ഇറാഖിൽ ഐ.എസിെൻറ ലൈംഗിക അടിമയായിരുന്ന നാദിയ, യുദ്ധത്തിെൻറ അനന്തരഫലമായെത്തുന്ന മനുഷ്യക്കടത്തിെൻറയും ലൈംഗിക വ്യാപാരത്തിെൻറയും ജീവിക്കുന്ന പ്രതീകമാണ്. നാദിയയാണ് ഐ.എസ് കൊടിയ പീഡനമേൽപ്പിക്കുന്ന ആയിരക്കണക്കിന് സ്ത്രീകളെ കുറിച്ച് ലോകത്തിന് വിവരം നൽകിയത്. തെൻറ മാതാവിനെയും ആറു സഹോദരങ്ങളെയും കൊലപ്പെടുത്തിയ ഐ.എസ് ഭീകരർ യസീദി വിഭാഗങ്ങളെ കൊല്ലാക്കൊല ചെയ്ത സംഭവങ്ങൾ നാദിയ വിവരിച്ചപ്പോൾ അതിനൊക്കെ നൊേബൽ സമ്മാനിച്ചത് അവിശ്വസനീയമാണെന്നും എന്തു കാരണം പറഞ്ഞാണ് അവരത് നൽകിയത് എന്നുമായിരുന്നു ട്രംപ് ചോദിച്ചത്.
അതോടെ, പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചു നാദിയ. ഇറാഖിലെ ഐ.എസ് തമ്പടിച്ച മേഖലകളെ കുറിച്ച് തനിക്കറിയാമെന്നും ഇപ്പോഴവിടെ ഐ.എസ് അല്ല, കുർദുകളാണെന്നും ട്രംപ് പറഞ്ഞു. റോഹിങ്ക്യൻ പ്രതിനിധികളുമായി സംസാരിക്കുേമ്പാഴും ഇതേ അപരിചിതത്വം ട്രംപ് കാണിച്ചു. റോഹിങ്ക്യകളെ വംശഹത്യ ചെയ്തതിന് മ്യാന്മർ സൈനിക മേധാവിക്ക് യു.എസ് ഉപരോധം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.