കരണംമറിഞ്ഞ് ട്രംപ്; വെട്ടിലായി ഭരണപക്ഷവും പ്രതിപക്ഷവും
text_fieldsവാഷിങ്ടൺ: നിരന്തരം തിരിച്ചടികളുമായി പ്രതിസന്ധിയിലായ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒടുവിൽ രാജ്യത്തെ േതാക്കുനിയമം പൊളിച്ചെഴുതണമെന്ന ആവശ്യവുമായി രംഗത്ത്. േഫ്ലാറിഡയിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവെപ്പിൽ 17 പേർ ദാരുണമായി കൊല്ലപ്പെട്ടതിനു പിന്നാലെ തോക്കുനിയമം മാറ്റണമെന്ന ആവശ്യം ശക്തമായിട്ടും ട്രംപ് വഴങ്ങിയിരുന്നില്ല. വിദ്യാർഥികൾക്കുകൂടി കൈവശംവെക്കാൻ സഹായകമാകുന്ന നിയമം പൊളിച്ചെഴുതണമെന്നില്ലെന്നും ഇവരെ മുതിർന്നവർ കരുതിയാൽ മതിയെന്നും പറഞ്ഞ് ന്യായീകരിച്ചിരുന്ന പ്രസിഡൻറ് ബുധനാഴ്ച നടത്തിയ ടെലിവിഷൻ പ്രഭാഷണത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ഞെട്ടിച്ചത്.
ഇൻറർനെറ്റ് വഴിയും അല്ലാതെയും തോക്ക് വിൽപന നടത്തുംമുമ്പ് വ്യക്തിയെ കുറിച്ച വിവരങ്ങൾ ലഭ്യമാക്കണമെന്നും മാനസിക പ്രശ്നങ്ങളുള്ളവരുടെ പരിസരത്ത് ആയുധമില്ലെന്ന് ഉറപ്പാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. സ്കൂളുകൾ തോക്ക് മുക്തമാക്കണം.
കൗമാരക്കാരുടെ കൈകളിൽ ഇത് എത്തുന്നത് തടയാൻ കടുത്ത നിബന്ധനകൾ നടപ്പാക്കണം. തോക്ക് കൈവശം വെക്കുന്നവരിൽനിന്ന് നിയമപ്രകാരമായാലും ഏറ്റെടുക്കാൻ അവശ്യഘട്ടത്തിൽ ഭേദഗതി വരുത്തണം. സമ്പൂർണ നിരോധം രാജ്യത്ത് നടപ്പാക്കുന്നതുപോലും ആലോചിക്കാമെന്നും ഇക്കാര്യത്തിൽ ചർച്ച സംഘടിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു.
ട്രംപിെൻറ നയംമാറ്റം തോക്ക് നിയന്ത്രണ നിയമം നടപ്പാക്കുന്നതിെനതിരെ രംഗത്തുള്ള ഭരണകക്ഷിയായ റിപ്പബ്ലിക്കൻ അംഗങ്ങളെയാണ് ശരിക്കും വെട്ടിലാക്കിയത്.
പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്ന് ട്രംപിെൻറ സ്വന്തം കക്ഷിയായ റിപ്പബ്ലിക്കൻ അംഗങ്ങൾ പറഞ്ഞു.
എന്നാൽ, ട്രംപിെൻറ നയംമാറ്റം വിശ്വസിക്കാനായിട്ടില്ലെന്നായിരുന്നു ഡെമോക്രാറ്റുകളുടെ പ്രതികരണം. ട്രംപിെൻറ പ്രഖ്യാപനത്തോടെ ഇതുവരെയും പ്രസിഡൻറിെന പിന്തുണച്ച് രംഗത്തുണ്ടായിരുന്ന ദേശീയ റൈഫിൾ അസോസിയേഷൻ കടുത്ത പ്രതിഷേധം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.