ട്രംപിന്‍െറ ഉപദേശക കമീഷനില്‍നിന്ന് 10 പേര്‍ രാജിവെച്ചു
text_fieldsവാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ഉപദേശക കമീഷനിലെ 10 അംഗങ്ങള്‍ രാജിവെച്ചു. ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ വിലക്കിയതടക്കമുള്ള കുടിയേറ്റ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജി. പ്രസിഡന്‍റിന്‍െറ അഡൈ്വസറി കമീഷന്‍ ഓണ്‍ ഏഷ്യന്‍-അമേരിക്കന്‍സ് ആന്‍ഡ് പസഫിക് ഐലന്‍േറഴ്സിലെ അംഗങ്ങളാണ് രാജി സമര്‍പ്പിച്ചത്.
തങ്ങളുടെ ആദര്‍ശങ്ങള്‍ക്കും വിശ്വാസത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രസിഡന്‍റിന്‍െറ കൂടെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് രാജിയെന്ന് ഇവര്‍ വ്യക്തമാക്കി. വിസ നിരോധനം, ഒബാമ കെയര്‍ നിര്‍ത്തലാക്കിയത്, അതിര്‍ത്തി നിയന്ത്രണങ്ങള്‍, മെക്സികോക്കും അമേരിക്കക്കുമിടയിലെ മതില്‍ നിര്‍മാണം എന്നിവയോട് യോജിക്കാനാവില്ളെന്ന് രാജിക്കത്തില്‍ എണ്ണമിട്ടുപറയുന്നുണ്ട്. 20 അംഗ കമീഷനിലെ ആറുപേര്‍ നേരത്തെ ട്രംപ് അധികാരമേറ്റയുടന്‍ രാജിവെച്ചിരുന്നു.
അതിനിടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് റഷ്യന്‍ ബന്ധത്തെ തുടര്‍ന്ന് രാജിവെച്ച മൈക്കല്‍ ഫ്ളിന്നിന് പകരക്കാരനെ കണ്ടത്തൊനായില്ല.
സ്ഥാനത്തേക്ക് സൈന്യത്തിലെ ഉയര്‍ന്ന തസ്തികയില്‍നിന്ന് വിരമിച്ച റോബര്‍ട്ട് ഹാഡ്വാര്‍ഡിനെ നിയമിക്കാന്‍ ട്രംപ് ഭരണകൂടം നടത്തിയ ശ്രമം പരാജയപ്പെട്ടു. വ്യക്തിപരമായ കാരണങ്ങളാല്‍ പദവിയിലേക്കില്ളെന്ന് ഇദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ഇത് ട്രംപിന് മറ്റൊരു തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.