സമുദ്രനിരപ്പ് ഉയരുന്നു; സൂനാമി അരികെ?
text_fieldsവാഷിങ്ടൺ: സമുദ്രനിരപ്പ് ഉയരുന്നത് ആഗോളസമൂഹത്തെ മുഴുവനായി വെള്ളത്തിൽ മുക്കാൻ സാധ്യതയുള്ള പ്രളയങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്. സമുദ്രനിരപ്പിലെ നേരിയ അളവിലുള്ള ഉയർച്ചപോലും അപകടകരമാകുമെന്ന് വിർജിനീയ ടെക് സർവകലാശാലയിലെ ഗവേഷകർ പുറത്തുവിട്ട പഠന റിപ്പോർട്ട് പറയുന്നു. സമുദ്രനിരപ്പ് ഉയരുന്നത് ഭീഷണിയുയർത്തുന്നത് തീരദേശപ്രദേശങ്ങൾക്ക് മാത്രമാണെന്ന പൊതുധാരണ തിരുത്തുന്നതാണ് റിപ്പോർട്ട്.
സമുദ്രനിരപ്പ് ഉയരുന്നത് ചെറിയതോതിലുള്ള ഭൂചലനങ്ങൾ മൂലമുണ്ടാകുന്ന ആഘാതം വർധിപ്പിക്കും. ചൈനയിലെ മക്കാവു മേഖലയെ മാതൃകയാക്കിയാണ് പഠനം നടത്തിയത്. മക്കാവുവിെൻറ ഭൂപ്രകൃതി അതേപടി കമ്പ്യൂട്ടറിൽ ഗവേഷകർ പുനഃസൃഷ്ടിച്ചു. നിലവിലെ സമുദ്രനിരപ്പ് പ്രകാരം ചെറിയതോതിലുള്ള ഭൂചലനങ്ങൾ മക്കാവുവിനെ സാരമായി ബാധിക്കുന്നില്ല. എന്നാൽ, സമുദ്രനിരപ്പ് ഒന്നരയടി മുതൽ മൂന്നടി വരെ ഉയർന്നാൽ, ചെറുഭൂചലനങ്ങളുണ്ടാക്കുന്ന ആഘാതം ഞെട്ടിപ്പിക്കുന്നതാണ്.
ഒന്നരയടി ഉയർന്നാൽ കൂറ്റൻ തിരമാലകൾ മൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തിെൻറ ആവൃത്തി 1.2 തവണ മുതൽ 2.4 തവണ വരെ വർധിക്കും. മൂന്നടി ഉയർന്നാൽ, ആവൃത്തി 1.5 മുതൽ 4.7 വരെയായി ഉയരുമെന്ന് സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.