അർമീനിയൻ കൂട്ടക്കൊല: വംശഹത്യതെന്ന് അംഗീകരിച്ച് യു.എസ്
text_fieldsവാഷിങ്ടൻ: അർമീനിയയിൽ തുർക്കി നടത്തിയ ആക്രമണം വംശഹത്യയായി അംഗീകരിച്ച് യു.എസ ് ജനപ്രതിനിധി സഭ. പ്രതിനിധിസഭയിൽ നടന്ന വോട്ടെടുപ്പിലാണ് ഇതുസംബന്ധിച്ച പ്രമേ യം പാസാക്കിയതിലൂടെ തുർക്കിയെ പ്രകോപിപ്പിക്കുന്ന നീക്കം യു.എസ് നടത്തിയത്.
11നെത ിരെ 405 വോട്ടുകൾക്കാണ് പ്രതീകാത്മക പ്രമേയം പാസാക്കിയത്. മുമ്പും യു.എസ് കോൺഗ്രസിെൻറ മുന്നിൽ ഇൗ വിഷയം ചർച്ചക്കു വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് അംഗീകരിക്കുന്നത്. അർമീനിയയിൽ 100 വർഷം മുമ്പു നടന്ന കൂട്ടക്കൊലയിൽ സ്ത്രീകളും കുട്ടികളുമടക്കം 15 ലക്ഷം ൈക്രസ്തവരാണ് ഇരകളായത്.
1915നും 1917നുമിടെ നടന്ന കൂട്ടക്കൊല വംശഹത്യയാണെന്നാണ് അർമീനിയ അവകാശപ്പെടുന്നത്. 30 രാജ്യങ്ങൾ ഇതംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വംശഹത്യയെന്ന വാദം തുർക്കി എക്കാലത്തും നിഷേധിക്കുകയാണ് ചെയ്തത്. നിർണായക തീരുമാനമെടുത്ത അംഗങ്ങളെ ഹൗസ് സ്പീക്കർ നാൻസി പെലോസി അഭിനന്ദിച്ചു. പ്രമേയം തുർക്കി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.