യു.എസ് തെരഞ്ഞെടുപ്പിലെ ഇടെപടൽ; 12 റഷ്യക്കാർക്കെതിരെ കുറ്റം ചുമത്തി
text_fieldsവാഷിങ്ടൺ: 2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിെല വിദേശ ഇടപെടൽ സംബന്ധിച്ച കേസിൽ 12 റഷ്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി. റോബർട്ട് മ്യൂള്ളറിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസിൽ സുപ്രധാന നീക്കം നടത്തിയിരിക്കുന്നത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും തിങ്കളാഴ്ച ചർച്ച നടത്താനിരിക്കെ, നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ സൃഷ്ടിക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ, ചർച്ചയിൽ മാറ്റമില്ലെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
ട്രംപിെൻറ എതിരാളികളായ ഡെമോക്രാറ്റ് പാർട്ടി നേതാക്കളുടെ ഇമെയിലുകളും കമ്പ്യൂട്ടറുകളും ഹാക്ക് ചെയ്ത കുറ്റമാണ് 12 പേർക്കെതിരെ ചുമത്തിയത്. ജി.ആർ.യു എന്ന റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയിലെ അംഗങ്ങളാണ് പ്രതിപ്പട്ടികയിൽ വന്നിരിക്കുന്നത്.
റഷ്യൻ സേനയുടെ പ്രധാന രഹസ്യാന്വേഷണ വിഭാഗത്തിെൻറ ഭാഗമായ ഏജൻസിയാണ് ജെ.ആർ.യു. ഹിലരി ക്ലിൻറെൻറ തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യംവെച്ചാണ് ഹാക്കിങ് നടന്നതെന്ന് യു.എസ് നീതിന്യായ വകുപ്പ് വക്താവ് പറഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പ് മാറ്റിമറിക്കാനോ ഫലത്തിൽ സ്വാധീനം ചെലുത്താനോ ഇവർക്ക് കഴിഞ്ഞതായി കണ്ടെത്തിയിട്ടില്ലെന്ന് പ്രസ്താവന വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലത്തിൽ എന്തെങ്കിലും ഇടപെടൽ നടന്നതായി ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് വക്താവും പ്രസ്താവനയിൽ പറഞ്ഞു.ഫിൻലാൻഡിലെ ഹെൽസിങ്കിയിലാണ് പുടിനും ട്രംപും കൂടിക്കാഴ്ച നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.