ട്രംപുമായി ഉടക്കി വീണ്ടും ട്വിറ്റർ
text_fieldsലോസ് ആഞ്ജലസ്: പൊലീസിെൻറ വർണവെറിക്കിരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന് ആദരമർപ്പിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തെരഞ്ഞെടുപ്പ് പ്രചാരകർ പങ്കുവെച്ച വിഡിയോ ട്വിറ്റർ നീക്കി. പകർപ്പവകാശ നിയമത്തിന് എതിരാണെന്ന് അവകാശപ്പെട്ടായിരുന്നു ട്വിറ്ററിെൻറ നടപടി.
ബുധനാഴ്ചയാണ് ടീം ട്രംപ്, ടീം വാർറൂം 2020 എന്നീ രണ്ട് ട്വിറ്റർ അക്കൗണ്ടുകളിലൂടെ നാലു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പ്രചരിച്ചത്.
‘ കൈകൾ ചേർത്തു പിടിക്കാം, മുഷ്ടി ചുരുട്ടാതെ’ എന്ന ഹാഷ്ടാഗിന് കീഴിലായിരുന്നു വിഡിയോ പങ്കുവെച്ചത്. ജോർജിെൻറ കൊലപാതകം വൻ ദുരന്തമാണെന്ന് സമ്മതിച്ച ട്രംപ് രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും നിരാശയുണ്ടെന്നും വീഡിയോയിൽ പറയുന്നുണ്ട്.
അതേസമയം, മൗലികവാദികളായ ഇടതുപക്ഷ ഗ്രൂപ്പുകളുടെ ഭാഗത്തു നിന്നുള്ള അക്രമത്തിനും അരാജകത്വത്തിനുമെതിരെ മുന്നറിയിപ്പും നൽകുന്നുണ്ട്. കലാപകാരികൾ നടത്തിയ കൊള്ളയുടെ ചിത്രങ്ങൾ സഹിതമായിരുന്നു ട്രംപിെൻറ ഭീഷണി. വിഡിയോ നീക്കിയെങ്കിലും ട്വീറ്റുകൾ ട്വിറ്റർ നിലനിർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.