Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപി​െൻറ ‘വ്യാജനെ’...

ട്രംപി​െൻറ ‘വ്യാജനെ’ വെട്ടി വീണ്ടും ട്വിറ്റർ

text_fields
bookmark_border
ട്രംപി​െൻറ ‘വ്യാജനെ’ വെട്ടി വീണ്ടും ട്വിറ്റർ
cancel

ലണ്ടൻ: യു.എസ്​. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെതിരെ വീണ്ടും വടിയെടുത്ത്​ ട്വിറ്റർ. ട്രംപ്​ പങ്കുവെച്ച വിഡിയോ വ്യാജമെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ ട്വിറ്റർ നീക്കം ചെയ്​തു. വംശീയതയുമായി ബന്ധപ്പെട്ട്​ വ്യാഴാഴ്​ചയാണ്​ സ്വന്തം ടൈം ലൈനിൽ രണ്ടു കുട്ടികളുടെ വിഡിയോ  ട്രംപ്​ പങ്കുവെച്ചത്​.

 

അശുഭസൂചനയുള്ള സംഗീത അകമ്പടിയോടെയായിരുന്നു വിഡിയോയുടെ തുടക്കം. കറുത്ത വംശജനായ ഒരു കുട്ടി ഒാടിപ്പോകുന്നത്​​ വിഡിയോയിൽ കാണാം​. ഇതിന്​ താഴേ വംശീയതയിൽനിന്ന്​ രക്ഷപ്പെ​ട്ടോടുന്ന കറുത്ത വംശജനായി ബാലൻ എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ, ഇത്​  കുട്ടികളുടെ സൗഹൃദം കാണിക്കാനായി​ ഒരു വർഷം മുമ്പ്​ സി.എൻ.എൻ. ചെയ്​ത വാർത്തയായിരുന്നു. ഇത്​ എഡിറ്റ്​ ചെയ്​താണ്​ വ്യാജനെ നിർമിച്ചത്​.


സി.എൻ.എന്നി​​െൻറതെന്ന രൂപത്തിലാണ്​ അടിക്കുറിപ്പും നൽകിയിരുന്നത്​​. ഇതിന്​ താഴേ ‘അമേരിക്കയല്ല, വ്യാജ വാർത്തകളാണ്​ പ്രശ്​നക്കാർ’ എന്ന ടാഗ്​ലൈനും ട്രംപ്​ നൽകിയിരുന്നു. സംഭവം വൈറലായതോടെ വിഡിയോ​ പരിശോധിച്ച ട്വിറ്റർ വ്യാജമെന്ന്​ കണ്ടെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterworld newsDonald Trump
News Summary - Twitter labeled fake Trump-world news
Next Story