രണ്ടുലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യു.എസില്‍
text_fields
വാഷിങ്ടണ്‍: അമേരിക്കയിലെ സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി രണ്ടു ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നതായി റിപ്പോര്‍ട്ട്. 2,06,582 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 14 ശതമാനം കൂടുതലാണിത്. ഇവരില്‍ കൂടുതല്‍പേരും ശാസ്ത്രം, വിവരസാങ്കേതികവിദ്യ, എന്‍ജിനീയറിങ്, ഗണിതം തുടങ്ങിയ വിഷയങ്ങളാണ് പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഈ വര്‍ഷം നവംബര്‍ വരെയുള്ള കണക്കുപ്രകാരം 12.3 ലക്ഷം വിദേശവിദ്യാര്‍ഥികള്‍ രാജ്യത്തെ 8697 സ്കൂളുകളില്‍ പഠിക്കുന്നുണ്ടെന്ന് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് വകുപ്പ് പറഞ്ഞു. ഇന്ത്യ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ചൈനയാണ് ഒന്നാമത്. 3,78,986 ചൈനീസ് വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ പഠിക്കുന്നുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ വളര്‍ച്ചനിരക്കില്‍ മുന്നില്‍ സൗദി അറേബ്യയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.