കോവിഡ് ബാധിച്ച് അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു; ലണ്ടനിൽ ഒരാളും
text_fieldsന്യൂയോർക്: അമേരിക്കയിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. കൊട്ടാരക്കര കരിക്കം സ്വദേശി ഉമ്മ ൻ കുര്യനും തിരുവല്ല ചെങ്ങരൂർ സ്വദേശി ഏലിയാമ്മയുമാണ് മരിച്ചത്. ന്യൂയോർക്കിലെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ഉമ്മൻ കുര്യൻ. തിങ്കളാഴ്ച പുലർച്ച അഞ്ചിനാണ് ഇദ്ദേഹത്തിൻെറ മരണവിവരം നാട്ടിലെ ബന്ധുക്കൾ അറിയുന്നത്.
മൂന്ന് ദിവസമായി ഇദ്ദേഹത്തിന് കടുത്ത തലവേദനയുണ്ടായിരുന്നു. കുടുംബസമേതം 17 വർഷമായി അമേരിക്കയിലുണ്ട്. ഭാര്യയും മകനും മകളും നിരീക്ഷണത്തിൽ വീട്ടിൽ കഴിയുകയാണ്. ചൊവ്വാഴ്ച സംസ്കാരം നടക്കുമെന്നാണ് വിവരം.
തിരുവല്ല ചെങ്ങരൂർ സ്വദേശി ഏലിയാമ്മ ന്യൂയോർക്കിൽ വർഷങ്ങളായി നഴ്സായി ജോലി ചെയ്യുകയാണ്. ഒരാഴ്ചയായി ഇവർ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇത് കൂടാതെ കഴിഞ്ഞദിവസങ്ങളിലായി രണ്ട് പത്തനംതിട്ട സ്വദേശികൾ അമേരിക്കയിൽ മരിച്ചിരുന്നു.
കൊല്ലം ഒാടനവട്ടം സ്വദേശി ഇന്ദിരയാണ് ലണ്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.