യു.എസ് ജനപ്രതിനിധി സഭ അംഗങ്ങൾ ചുമതലയേറ്റു
text_fieldsവാഷിങ്ടൺ: റെക്കോഡുകളുമായി യു.എസിൽ പുതിയ ജനപ്രതിനിധി ചുമതലയേറ്റു. മുതിർന്ന ഡ െമോക്രാറ്റ് നേതാവ് നാൻസി പെലോസിയാണ് (78) സ്പീക്കർ. രണ്ടാം തവണയാണ് നാൻസി സ്പീക് കറാകുന്നത്. 2007ലാണ് യു.എസിലെ ആദ്യ വനിത സ്പീക്കറായി അവർ തെരഞ്ഞെടുക്കപ്പെട്ടത്. പുതി യ അംഗങ്ങളിൽ 102 പേർ വനിതകളാണ്. ഇടക്കാല തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിെൻറ റിപ്പബ് ലിക്കൻ പാർട്ടിയുടെ ആധിപത്യം തകർത്താണ് ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ വിജയിച്ചത്. 434 അംഗ സഭയിൽ 235 സീറ്റുകളാണ് ഡെമോക്രാറ്റുകൾ നേടിയത്. അലക്സാൻഡ്രിയ ഒസ്കാസിയോ കോർട്ടെസാണ് സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത. മസാചൂസറ്റ്സിൽനിന്നുള്ള ആദ്യ കറുത്ത വർഗക്കാരിയായ സെനറ്റർ അയനാ പ്രെസെലി ആണ്.
ഹിജാബ് ധരിച്ച് ഇൽഹൻ
കോൺഗ്രസിെൻറ ഇരുസഭകളിലും 181 വർഷം ഹിജാബ് ധരിക്കുന്നതിന് നിരോധനമുണ്ടായിരുന്നു. ഹിജാബ് ധരിച്ച് സഭയിലെത്തിയ ഇൽഹൻ ഉമർ ഖുർആൻ സാക്ഷിയാക്കിയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹിജാബ് ആരും അടിച്ചേൽപിച്ചതല്ല, സ്വയം തെരഞ്ഞെടുത്തതാണെന്ന് അവർ പറഞ്ഞു. 23 വർഷംമുമ്പ് കെനിയയിലെ അഭയാർഥി ക്യാമ്പിലായിരുന്നു ഇൽഹൻ. ആഭ്യന്തരയുദ്ധം രൂക്ഷമായതോടെയാണ് കുടുംബം യു.എസിലെത്തിയത്. പരമ്പരാഗത ഫലസ്തീനി വസ്ത്രം ധരിച്ച് സഭയിലെത്തിയ റാഷിദ താലിബും ഖുർആൻ സാക്ഷിയാക്കിയാണ് ചുമതലയേറ്റത്. യു.എസ് കോൺഗ്രസ് അംഗമായി ചുമതലലേൽക്കുന്ന ആദ്യ ഫലസ്തീൻ വംശജയാണിവർ. 1960കളിൽ ഫലസ്തീനിൽനിന്ന് യു.എസിലേക്ക് കുടിയേറിയതാണ് കുടുംബം.
ഭരണസ്തംഭനം ഒഴിവാകും
അതിനിടെ മെക്സിക്കൻ മതിൽ നിർമാണമൊഴികെ, ഭരണനിർവഹണത്തിനുള്ള ഫണ്ടുകൾ പാസാക്കാൻ പ്രതിനിധി സഭ തീരുമാനിച്ചു. മതിൽ നിർമാണത്തിനൊഴികെയുള്ള ഫണ്ടുകൾ പാസാക്കണമെന്ന് നാൻസി നിർദേശം നൽകിയിരുന്നു. ബില്ല് സെനറ്റ് നേരത്തേ തള്ളിക്കളഞ്ഞതിനാൽ തൽക്കാലം കുടുങ്ങിയ അവസ്ഥയിലാണ് ട്രംപ്. ട്രംപിനെ കുറ്റവിചാരണ ചെയ്യാനുള്ള നീക്കങ്ങൾക്ക് ആദ്യദിനം തുടക്കം കുറിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സർക്കാറിന് 2019ലേക്കുള്ള ആറ് ധനകാര്യബില്ലുകളാണ് പാസാക്കിയത്. അതേസമയം, ഇത് സെനറ്റ് തടയുമെന്നാണ് ട്രംപിെൻറ ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.