ഫ്രാൻസിലെ മുഖാവരണ നിരോധനം എതിർത്ത് യു.എൻ
text_fieldsയുനൈറ്റഡ് നേഷൻസ്: ഫ്രാൻസിെൻറ ബുർഖ നിരോധനത്തെ അപലപിച്ച് െഎക്യരാഷ്ട്ര സഭ. രാജ്യത്ത് പൊതുസ്ഥലത്ത് ബുർഖ ധരിച്ച രണ്ടു സ്ത്രീകളിൽനിന്ന് 2012ൽ പിഴയീടാക്കിയിരുന്നു. പിഴയീടാക്കിയത് സ്ത്രീകളുടെ മനുഷ്യാവകാശ ലംഘനമാണെന്ന് യു.എൻ കുറ്റപ്പെടുത്തി. സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും യു.എൻ ആവശ്യപ്പെട്ടു.
2010ൽ നികളസ് സാർകോസി പ്രസിഡൻറായിരിക്കുേമ്പാഴാണ് പൊതു ഇടങ്ങളിൽ മുഖാവരണം നിരോധിച്ച് നിയമം വന്നത്. നിയമം ലംഘിച്ചാൽ 170 ഡോളർ പിഴയീടാക്കും. വ്യക്തികൾക്ക് അവരുടെ മതപരമായ വിശ്വാസങ്ങൾ അനുസരിച്ച് ജീവിക്കാൻ അവകാശമുണ്ട്.
മുഖാവരണ നിരോധനം സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണെന്ന ഫ്രഞ്ച് സർക്കാറിെൻറ അവകാശവാദം വിശ്വസനീയമല്ലെന്നും യു.എൻ മനുഷ്യാവകാശ കമ്മിറ്റി ചൂണ്ടിക്കാട്ടി. 50 ലക്ഷം മുസ്ലിംകൾ അധിവസിക്കുന്നുണ്ട് ഫ്രാൻസിൽ. 2000ത്തോളം സ്ത്രീകൾ മുഖാവരണം ധരിക്കുന്നുണ്ടെന്നാണ് കണക്ക്. ഡെന്മാർക്ക്, ആസ്ട്രേലിയ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലും ബുർഖ നിരോധിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.