റോഹിങ്ക്യൻ വംശഹത്യ തുടരുന്നു –യു.എൻ
text_fieldsയുനൈറ്റഡ് നേഷൻസ്: മ്യാന്മറിലെ രാൈഖനിൽ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യൻ മുസ്ലിം കൾക്കെതിരിലുള്ള വംശീയാതിക്രമങ്ങൾ തുടരുന്നതായി യു.എൻ സംഘം. മ്യാന്മർ സർക്കാറിന് ജനാധിപത്യം സമ്പൂർണമായി നടപ്പാക്കാൻ താൽപര്യമില്ലെന്നും യു.എൻ വസ്തുതാന്വേഷണ സംഘം കുറ്റപ്പെടുത്തി. ബുദ്ധമതക്കാർക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് മുസ്ലിംകൾ കടുത്തതോതിലുള്ള നിയന്ത്രണങ്ങളും മൃഗീയപീഡനങ്ങളും ഏറ്റുവാങ്ങുന്നത് തുടരുകയാണ്.
കഴിഞ്ഞ വർഷത്തെ അതിക്രമങ്ങൾക്കും കൂട്ടവംശഹത്യക്കുംശേഷം ലക്ഷങ്ങൾ രാജ്യംവിെട്ടങ്കിലും 2,50,000ത്തിനും 4,00,000നും ഇടയിൽ റോഹിങ്ക്യൻ മുസ്ലിംകൾ ഇപ്പോഴും മ്യാന്മറിൽ അവേശഷിക്കുന്നതായി യു.എൻ സംഘത്തിെൻറ അധ്യക്ഷൻ മർസൂകി ദാറുസ്മാൻ പറഞ്ഞു. ഇവർക്കുനേരെയാണ് ക്രൂരതകൾ അരങ്ങേറുന്നത്. യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിക്കുന്നതിെൻറ ഭാഗമായുള്ള റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയത്.
2017 ആഗസ്റ്റിൽ 6700 പേർ കൊലചെയ്യപ്പെട്ടു. ബലാത്സംഗവും തീവെപ്പും അരങ്ങേറി. അന്നുതൊട്ട് ഇതുവരെയായി ഏഴു ലക്ഷത്തിനടുത്ത് റോഹിങ്ക്യകളാണ് സ്വന്തം മണ്ണിൽനിന്ന് ആട്ടിയോടിക്കപ്പെട്ടത്. ഇതിൽ നല്ലൊരളവും ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുകയാണ്. വംശഹത്യയുമായി ബന്ധപ്പെട്ട് യു.എൻ തയാറാക്കിയ 440 പേജുള്ള റിപ്പോർട്ട് മ്യാന്മർ ഭരണകൂടം തള്ളിയിരുന്നു. ഇത് മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്നും സൈനിക നേതാക്കളെ യുദ്ധക്കുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്യണമെന്നതടക്കമുള്ള നിരീക്ഷണങ്ങൾ യു.എൻ അന്വേഷണ ഏജൻസി നടത്തിയിരുന്നു.
എന്നാൽ, ഇൗ റിപ്പോർട്ട് കെട്ടിച്ചമച്ചതും പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ആരോപിച്ച് മ്യാന്മർ തള്ളുകയായിരുന്നു. റെഡ്ക്രോസ് മേധാവികൾ രാൈഖൻ സംസ്ഥാനം സന്ദർശിച്ചപ്പോൾ സൈന്യത്തിെൻറ സാന്നിധ്യം തുടരുന്നതായും റോഹിങ്ക്യകൾ ഇനി ഇവിടേക്ക് മടങ്ങിവരാനുള്ള സാധ്യതയില്ലെന്നും അവർ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.