കഠ്വ ബലാത്സംഗം: കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം: യു.എൻ
text_fieldsയുനൈറ്റഡ് നേഷൻസ്: ജമ്മു-കശ്മീരിലെ കഠ്വയിൽ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലെപ്പടുത്തിയത് ഭീതിദ സംഭവമെന്ന് െഎക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ്.
കുറ്റവാളികളെ സർക്കാർ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗുെട്ടറസിെൻറ വക്താവ് സ്റ്റീഫൻ ദുജാറിക് വാർത്തലേഖകരോട് പറഞ്ഞു. കശ്മീരി ബാലിക പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് പ്രതികരണം.
നാടോടികളും പിന്നാക്കക്കാരുമായ മുസ്ലിം സമുദായത്തിലെ പെൺകുട്ടിയെ ജനുവരി 10നാണ് കാണാതായത്. ഒരാഴ്ചക്കു ശേഷം വികൃതമാക്കിയനിലയിൽ മൃതദേഹം പ്രദേശത്ത് കണ്ടെത്തി. ഗ്രാമത്തിലെ ക്ഷേത്രത്തിൽ കുട്ടിയെ തടവിലാക്കി മയക്കുമരുന്ന് നൽകി ആറുപേർ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പൊലീസിെൻറ കെണ്ടത്തൽ.
കഠ്വ സംഭവം ഇന്ത്യെയ പിടിച്ചുകുലുക്കുകയും പ്രതിഷേധം ആളിപ്പടരുകയും െചയ്തതോടെ രാജ്യാന്തര മാധ്യമങ്ങളും സംഭവം ഏറ്റെടുത്തിരുന്നു. അതിനിടെ, കേസിെൻറ വിചാരണക്ക് പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജമ്മു -കശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.