തീവ്രവാദത്തിന് ഫണ്ട് പിരിക്കുന്നത് ഗുരുതര കുറ്റകൃത്യമാക്കണമെന്ന് യു.എൻ
text_fieldsന്യൂയോർക്ക്: തീവ്രവാദത്തിന് ഫണ്ട് പിരിക്കുന്നത് ഗുരുതര കുറ്റകൃത്യമാക്കിക്കൊണ്ട് നിയമ നിർമാണം നടത്ത ണമെന്ന് ലോകരാജ്യങ്ങളോട് ഐക്യരാഷ്ട്ര സഭയുടെ നിർദേശം. തീവ്രവാദ ഫണ്ടിങ്ങിനെതിരെ പ്രവർത്തിക്കാൻ ആവശ്യപ ്പെടുന്ന ഫ്രാൻസിൻെറ കരടു പ്രമേയം യു.എൻ കൗൺസിൽ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
ഓരോ രാജ്യങ്ങളും അവരു ടെ നിയമാവലിക്കുള്ളിൽ നിന്നുകൊണ്ട് ഏറ്റവും വലിയ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി തീവ്രവാദ ഫണ്ടിങ്ങിനെ കാണുന്ന തരത്തിൽ നിയമ നിർമാണം നടത്താനാണ് യു.എൻ ആവശ്യപ്പെട്ടത്. തീവ്രവാദ സംഘങ്ങൾക്ക് വേണ്ടി ഫണ്ട് ശേഖരിക്കുകയോ സാമ്പത്തിക സഹായം നൽകുകയോ ചെയ്യുന്നത് ഈ നിയമപ്രകാരം കുറ്റകൃത്യമായി കാണണം. തീവ്രവാദ ഫണ്ടിങ് കണ്ടെത്തുന്നതിനായി സാമ്പത്തിക രഹസ്യാന്വേഷണ യൂണിറ്റുകൾ രൂപീകരിക്കാനും പ്രമേയം ആവശ്യപ്പെടുന്നു.
പ്രമേയത്തെ സ്വാഗതം ചെയ്ത ഇന്ത്യ, നിയമം ഫലപ്രദമായി നടപ്പിലാക്കണമെന്നും തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
തീവ്രവാദത്തിനെതിരായി കഠിനാധ്വാനം ചെയ്യാൻ തയാറാണെന്ന് യു.എന്നിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ അറിയിച്ചു. നിയമാവലികൾ തെറ്റിക്കുന്നതിന് തീവ്രവാദികൾ പുതു വഴികൾ കണ്ടെത്തുന്നുണ്ട്. നിർഭാഗ്യകരമായ യാഥാർഥ്യം എന്തെന്നാൽ, തീവ്രവാദികൾക്ക് മാപ്പു നൽകുന്ന രാജ്യങ്ങൾ അവരുടെ പ്രവർത്തികൾക്കും നടപടികൾ സ്വീകരിക്കാത്തതിനും ഒഴിവുകഴിവുകൾ കണ്ടെത്തുന്നുവെന്നതാണ്. ഒരു തുടർ കുറ്റവാളി ഇന്നും അതു ചെയ്തു - പരോക്ഷമായി പാകിസ്താനെ പരാമർശിച്ചുകൊണ്ട് അക്ബറുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.