പാരിസ് ഉടമ്പടിയിലേക്ക് യു.എസ് മടങ്ങുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള പാരിസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ തീരുമാനം പിൻവലിച്ചേക്കുമെന്ന് സൂചന നൽകി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. നോർേവ പ്രധാനമന്ത്രി എർന സോൾബർഗിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളത്തിലാണ് ഇക്കാര്യം പ്രസിഡൻറ് പറഞ്ഞത്. ഉടമ്പടിയിലേക്ക് തിരിച്ചുവരുമെന്ന് കരുതാം, പരിസ്ഥിതിവിഷയത്തിൽ ശക്തമായ നിലപാടാണ് തനിക്കുള്ളതെന്നായിരുന്നു ട്രംപിെൻറ പ്രതികരണം. കഴിഞ്ഞവർഷം അധികാരത്തിലേറിയ ഉടൻ ട്രംപ് ഉടമ്പടിയിൽ നിന്ന് പിന്മാറുന്നതിന് തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തിൽ പുനരാേലാചന നടത്തുന്നതായ സൂചനയാണ് കഴിഞ്ഞദിവസത്തെ പ്രസ്താവനയെന്നാണ് വിലയിരുത്തപ്പെടുന്നത്.
തുറന്നുപറഞ്ഞാൽ എനിക്ക് ഉടമ്പടിയോട് ഒരു പ്രശ്നവുമില്ല. എന്നാൽ, ഇപ്പോൾ ഒപ്പുവെച്ചിരിക്കുന്ന ഉടമ്പടി ഒരു മോശം കരാറാണ്. ഇത് അമേരിക്കക്ക് അംഗീകരിക്കാനാവില്ല -ട്രംപ് പറഞ്ഞു. ശുദ്ധമായ വെള്ളവും വായുവും വേണ്ടതുണ്ടെന്നും എന്നാൽ, നല്ല ബിസിനസും നമുക്കാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാരിസ് ഉടമ്പടിയിൽ നിന്ന് പിന്മാറാനുണ്ടായ സാഹചര്യത്തെ പ്രസിഡൻറ് ന്യായീകരിക്കുകയും ചെയ്തു. അമേരിക്കയിലെ ബിസിനസുകളെ ബാധിക്കുന്നതാണ് കരാറെന്നായിരുന്നു ട്രംപിെൻറ വാദം. ഉടമ്പടിയിലേക്ക് തിരിച്ചെത്തുേമ്പാൾ യു.എസ് എന്ത് നിലപാട് സ്വീകരിക്കുമെന്നത് പ്രസിഡൻറ് വ്യക്തമാക്കിയിട്ടില്ല.
ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള ഉടമ്പടിയിൽ യു.എസ് അടക്കം 200ഒാളം രാജ്യങ്ങൾ 2015ലാണ് ഒപ്പുവെച്ചത്. കഴിഞ്ഞവർഷം നവംബറിലാണ് ഉടമ്പടി നിലവിൽ വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്തുതന്നെ കരാറിൽ നിന്ന് പിന്മാറുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഒബാമകാലത്തെ ഇൗ ഉടമ്പടി അമേരിക്കൻ താൽപര്യത്തിന് വിരുദ്ധമാണെന്ന് ചൂട്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. ലോകരാജ്യങ്ങളുടെ കടുത്ത പ്രതിഷേധം ഇതിനെതിരെ ഉണ്ടായിരുന്നു. കാലാവസ്ഥവ്യതിയാനത്തിനും ആഗോളതാപനത്തിനും കാരണമാകുന്ന കാർബൺ എറ്റവും കൂടുതൽ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.