ഉത്തര കൊറിയയെ വരിഞ്ഞുമുറുക്കി യു.എൻ ഉപരോധം
text_fieldsവാഷിങ്ടൺ: ഉത്തര കൊറിയക്കു മേൽ ഇതുവരെ ഏർപ്പെടുത്താത്തത്ര കടുത്ത നിയന്ത്രണങ്ങളുമായി െഎക്യരാഷ്ട്ര സുരക്ഷ സമിതിയുടെ ഉപരോധം. സെപ്റ്റംബർ മൂന്നിന് രാജ്യം നടത്തിയ അവരുടെ ഏറ്റവും വലിയ ആണവ പരീക്ഷണത്തെ തുടർന്നാണ് കൊറിയയെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കർശന നടപടികളുമായി യു.എൻ രംഗത്തുവന്നത്. അമേരിക്ക തയാറാക്കിയ ഉപരോധ നടപടികൾ വിവരിക്കുന്ന 2375ാം നമ്പർ പ്രമേയം സുരക്ഷ സമിതിയിലെ 15 അംഗ രാഷ്ട്രങ്ങൾ െഎകകണ്േഠ്യന അംഗീകരിക്കുകയായിരുന്നു.
ആണവായുധശേഷിയുള്ള ഉത്തര കൊറിയയെ ലോകം അംഗീകരിക്കില്ലെന്നും ആണവ പദ്ധതികൾ അവസാനിപ്പിക്കാൻ അവർ തയാറായില്ലെങ്കിൽ അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാകുമെന്നും യു.എന്നിലെ യു.എസ് സ്ഥാനപതി നിക്കി ഹാലി പറഞ്ഞു. ഉത്തര കൊറിയൻ ഭരണകൂടത്തെ ശരിയായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതിനൊപ്പം തെറ്റായ കാര്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കാനുമാണ് അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
എണ്ണ -പ്രകൃതിവാതക ഇറക്കുമതിക്കൊപ്പം രാജ്യത്തിെൻറ നിലനിൽപിന് ആധാരമായ വസ്ത്ര കയറ്റുമതിക്കും കുടത്ത നിബന്ധനകളാണ് പ്രമേയം നിർദേശിക്കുന്നത്.
ഉത്തര കൊറിയൻ ആണവ പദ്ധതികൾക്ക് ഉൗർജം പകരുന്നത് എണ്ണയാണ്. ഇതു കണക്കിലെടുത്ത് അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വാതകം, ഡീസൽ, മറ്റ് ഇന്ധനങ്ങൾ എന്നിവയിൽ 55 ശതമാനത്തിലേറെ കുറവു വരുത്തി മൊത്തം 30 ശതമാനം എണ്ണ ലഭ്യത കുറക്കുമെന്ന് യു.എൻ പ്രമേയത്തിൽ പറയുന്നതായി ഹാലി അറിയിച്ചു. അതോടൊപ്പം പ്രകൃതിവാതകവും പെട്രോളിയത്തിന് ബദലായി ഉപേയാഗിക്കുന്ന എല്ലാത്തരം എണ്ണ ഉപോൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് പൂർണമായി നിരോധിക്കും. കൊറിയയുടെ ഏറ്റവും പ്രധാന വരുമാന മാർഗമായ വസ്ത്ര കയറ്റുമതി യു.എൻ പൂർണമായി നിരോധിച്ചു. കൊറിയയിൽ പുതിയ വിദേശ നിക്ഷേപങ്ങൾ, അവരുമായി സാേങ്കതിക വിദ്യകളുടെ കൈമാറ്റം എന്നിവക്കും ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം പാസാക്കിയ മറ്റ് ഉപരോധ നടപടികൾക്കൊപ്പം പുതിയ നിയന്ത്രണങ്ങൾകൂടി േചരുേമ്പാൾ ഉത്തര കൊറിയയുടെ, പുറത്തറിയാവുന്ന കയറ്റുമതിയിൽ 90 ശതമാനത്തിലേറെയും നിലക്കും. വിദേശത്ത് ജോലി ചെയ്യാൻ അനുവദിച്ചിരിക്കുന്ന 93,000 പൗരന്മാരിൽനിന്ന് ഉ. കൊറിയ വൻ നികുതി ഇൗടാക്കുന്നതിനും പ്രമേയത്തിൽ വിലക്കുണ്ട്. പുതിയ നിയന്ത്രണങ്ങൾ രാജ്യത്തിെൻറ വാർഷിക വരുമാനത്തിൽ 500 ദശലക്ഷം അമേരിക്കൻ ഡോളറിെൻറ കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. കൽക്കരിയും മറ്റു നിരോധിത വസ്തുക്കളും കടൽമാർഗം കള്ളക്കടത്ത് നടത്തി ഉത്തര കൊറിയ പണം സമ്പാദിക്കുന്നതിന് തടയിടാൻ പുതുതായി രൂപവത്കരിച്ച സമുദ്ര നിരീക്ഷണ അതോറിറ്റി തങ്ങളെ സഹായിക്കുമെന്നും ഹാലി അറിയിച്ചു. രാജ്യത്തിെൻറ ആണവമുന്നേറ്റത്തിന് തടയിടാനുള്ള മികച്ച അവസരമാണിതെന്നും എന്നാൽ, എല്ലാവർക്കുമറിയാവുന്നതുപോലെ നടപടികൾ ഫലവത്താകണമെങ്കിൽ മുഴുവൻ രാഷ്ട്രങ്ങളും പ്രമേയത്തിലെ നിബന്ധനകൾ പാലിക്കാൻ തയാറാകേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.