യു.എൻ സമാധാന സേനാംഗങ്ങൾ ലൈംഗികാതിക്രമം നടത്തിയതായി റിപ്പോർട്ട്
text_fieldsയു.എൻ: ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽ സമാധാനശ്രമങ്ങൾക്കായി നിയോഗിക്കപ്പെട്ട യു.എൻ സേനാംഗങ്ങൾ ലൈംഗികാതിക്രമം നടത്തിയതായി െഎക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. ഇൗവർഷം ജനുവരി മുതൽ മാത്രം 55 സമാധാനസേനാംഗങ്ങൾക്കെതിരെ ഇത്തരത്തിൽ ലൈംഗികചൂഷണം നടത്തിയതായി പരാതിവന്നിട്ടുണ്ട്. ഇതിൽ അവസാനത്തേത് റിപ്പബ്ലിക് ഒാഫ് കോംഗോയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലൈംഗികാതിക്രമങ്ങൾ വർധിച്ചതോടെ ഇവിടെയുള്ള സേനയെ യു.എൻ മടക്കിവിളിച്ചിരുന്നു. എന്നാൽ, ജൂണിലും ഇവിടെ ലൈംഗികാതിക്രമക്കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ വ്യക്തമാക്കി. അതേസമയം, ലൈംഗികാതിക്രമം സംബന്ധിച്ച പരാതികളിൽ ശരിയായ നടപടിയെടുക്കാനോ അന്വേഷണത്തിനോ യു.എൻ സന്നദ്ധമാകുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
നേരേത്ത, 2005മുതൽ 2017വരെയുള്ള കാലത്ത് ലൈംഗികചൂഷണത്തിെൻറ രണ്ടായിരം പരാതികൾ സമാധാനസേനാംഗങ്ങൾക്കെതിരെ ഉയർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിൽ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവങ്ങളും ഉൾപ്പെടും. ഇതിനെതുടർന്ന് പ്രശ്ന പരിഹാരത്തിന് ചില നിർദേശങ്ങൾ യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് മുന്നോട്ടുവെെച്ചങ്കിലും പലതും നടപ്പായില്ല. കോംഗോയടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ സേനാംഗങ്ങൾക്കെതിരെ നേരേത്ത അച്ചടക്കലംഘനം, എണ്ണകടത്ത് പരാതികളും ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.