യു.എൻ പ്രമേയം പ്രതീകാത്മകം
text_fieldsയുനൈറ്റഡ് നാഷൻസ്: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനത്തിനെതിരെ ലോകം ഒന്നിച്ചുവെന്നാണ് യു.എൻ പൊതുസഭയിലെ വോെട്ടടുപ്പ് നൽകുന്ന പാഠം. സഹായങ്ങളും ആനുകൂല്യങ്ങളും പൂർണമായും റദ്ദാക്കുമെന്നും എതിർക്കുന്നവരെ ‘നോട്ട’മിടുമെന്നും ട്രംപും യു.എസിലെ യു.എൻ നയതന്ത്രപ്രതിനിധി നിക്കി ഹാലിയും ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടും യു.എസിെൻറ ചൊൽപ്പടിയിൽ നിൽക്കാൻ തയാറല്ലെന്ന് വൻശക്തികളുൾപ്പെടെയുള്ള രാജ്യങ്ങൾ വോെട്ടടുപ്പിലൂടെ ഉറക്കെ പ്രഖ്യാപിച്ചു. ഇന്ത്യ,ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ജർമനി തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീന് അനുകൂലമായി വോട്ട് ചെയ്തു.
അേതസമയം, പൊതുസഭയിൽ പാസാക്കിയ പ്രമേയത്തിന് ദശകങ്ങളായുള്ള യു.എസ് നയതന്ത്രനയം കാറ്റിൽപറത്തിയ ട്രംപിനെ തിരുത്താൻ ശക്തിയുണ്ടോ എന്ന സംശയം സ്വാഭാവികമാണ്. പ്രതീകാത്മകമായ ഒരു നടപടി എന്നതിൽ കവിഞ്ഞ് കൂടുതലൊന്നും ഇൗ പ്രമേയം െകാണ്ട് സാധ്യമാകില്ല. നാളിതുവരെയും പൊതുസഭയിൽ പാസാക്കിയ ഒരു പ്രമേയവും മുതലാളിത്ത ലോകക്രമത്തിന് മാറ്റംവരുത്തിയിട്ടില്ല. എന്നാൽ, ജറൂസലം വിഷയത്തിൽ ഫലസ്തീനികൾെക്കാപ്പം നിൽക്കുന്നവർ ആരൊക്കെയാണെന്ന് ലോകത്തിനുമുന്നിൽ വെളിപ്പെട്ടു. രക്ഷാസമിതിയിൽ പ്രമേയം വോട്ടിനിട്ടപ്പോൾ 15 അംഗ രാജ്യങ്ങളിൽ 14ഉം അനുകൂലിച്ചാണ് വോട്ട് ചെയ്തത്. വീറ്റോ അധികാരമുള്ളതിനാൽ യു.എസിന് നിഷ്പ്രയാസം പ്രമേയം പരാജയപ്പെടുത്താൻ കഴിഞ്ഞു.
യു.എസിനെ അന്താരാഷ്ട്ര വേദിയിൽ ഒറ്റപ്പെടുത്തിയ രാജ്യങ്ങൾ ഖേദിക്കേണ്ടിവരുമെന്ന് നിക്കി ഹാലി ഭീഷണി മുഴക്കി. പൊതുസഭയിലെ വോെട്ടടുപ്പിൽ യു.എസിനൊപ്പം നിൽക്കണമെന്നതായിരുന്നു ആ പറഞ്ഞതിെൻറ പൊരുൾ. ആ ഭീഷണികെള പുല്ലുവില കൽപിച്ചാണ് പശ്ചിമേഷ്യയിലെ രക്തച്ചൊരിച്ചിൽ അവസാനിക്കണമെന്നാഗ്രഹിക്കുന്ന 128 രാജ്യങ്ങൾ ഫലസ്തീനൊപ്പം നിന്നത്. വോെട്ടടുപ്പിൽനിന്ന് 35 രാജ്യങ്ങൾ മാറിനിന്നപ്പോൾ ഒമ്പതുപേർ മാത്രമാണ് എതിർപ്പു രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.