റോഹിങ്ക്യകളെ സഹായിക്കാൻ ലോകം ഒന്നിക്കണം –യു.എൻ
text_fieldsന്യൂയോർക്: രാഷ്ട്രീയ ഭിന്നത മറികടന്ന് ആഗോളസമൂഹം റോഹിങ്ക്യൻ അഭയാർഥികളെ സഹായിക്കാൻ തയാറാകണമെന്ന് യു.എൻ. ‘സ്വന്തം വീടുകളിൽനിന്ന് നിർബന്ധപൂർവം പുറത്താക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ദുരന്തത്തിൽ കടുത്ത ആശങ്കയുണ്ട്. രാഖൈനിൽ റോഹിങ്ക്യകൾ അനുഭവിക്കുന ദുരന്തത്തെ കുറിച്ചുള്ള ചിത്രങ്ങളും റിപ്പോർട്ടുകളും കരളലിയിക്കുന്നതാണ്. ഇൗ മാനുഷിക ദുരന്തം തടയാൻ ലോകം ഒറ്റക്കെട്ടാകണം’ -യു.എൻ സെക്രട്ടറി ജനറലിെൻറ വക്താവ് സ്റ്റീഫൻ ദുജരിക് മാധ്യമങ്ങളോടു പറഞ്ഞു.
പിന്തുണക്കേണ്ടവർ തെന്ന അവരെ ആട്ടിയോടിക്കുകയാണെന്ന് റോഹിങ്ക്യകളോട് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സമീപനം അദ്ദേഹം വിമർശിച്ചു. പുതുതായി എത്തുന്ന അഭയാർഥികൾക്ക് ടെൻറുകളൊരുക്കാൻ ബംഗ്ലാദേശ് യു.എൻ സഹായം തേടിയിരുന്നു. തുടർന്ന് ടെൻറുകളൊരുക്കാനുള്ള സാധനങ്ങളും മെത്തകളും ഉൾപ്പെടെയുള്ളവയുമായി വിമാനം അയച്ചിട്ടുണ്ട്. യു.എ.ഇ സംഭാവന ചെയ്ത രണ്ടാമത്തെ വിമാനവും സാധനങ്ങളുമായി ബംഗ്ലാദേശിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.