സിറിയയിലെ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് െഎക്യരാഷ്ട്രസഭ
text_fieldsന്യൂയോർക്ക്: റഷ്യയുടെയും തുർക്കിയുടെയും സിറിയൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് െഎക്യരാഷ്ട്ര സഭ. കരാർ സംബന്ധിച്ച് യു.എൻ സെക്യൂരിറ്റി കൗണസിലിൽ പ്രമേയം പാസാക്കി.
വിഷയത്തിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകളെയും പ്രമേയം സ്വാഗതം െചയ്തു. കസാഖിസ്ഥാൻ തലസ്ഥാനത്ത് അടുത്ത മാസമാണ് സമാധാന ചർച്ചകൾ നടക്കുന്നത്.
ശനിയാഴ്ച രാത്രയാണ് പ്രമേയം പാസാക്കിയത്. എത്രയും പെെട്ടന്ന് സിറിയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി സിറിയയിൽ നടന്ന ആക്രമണങ്ങളിൽ ലക്ഷകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. സിറിയയിൽ സമാധാനം സ്ഥാപിക്കാനുള്ള യു.എൻ ഇടപെടലുകളെ റഷ്യൻ അംബാസിഡർ വിറ്റ്ലി ചർക്കിൻ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.