ഇറാനിലെ പ്രക്ഷോഭം: രക്ഷാസമിതിയിൽ അടിയന്തര സമ്മേളനം
text_fieldsന്യൂയോർക്: ഇറാനിൽ െതരുവുപ്രക്ഷോഭങ്ങൾ അരങ്ങേറിയ പശ്ചാത്തലത്തിൽ യു.എസ് രക്ഷാസമിതി അടിയന്തര സമ്മേളനം വിളിച്ചു. അമേരിക്ക ആവശ്യപ്പെട്ടതനുസരിച്ചാണ് രക്ഷാസമിതിയുടെ അടിയന്തര നീക്കം. അതേസമയം, സർക്കാറിന് എതിരായുംഅനുകൂലമായും പ്രകടനം നടന്നിരിക്കെ പ്രശ്നത്തിൽ അടിയന്തര സമ്മേളനം ആവശ്യമില്ലെന്ന് ഏതാനും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് വോട്ടിനിട്ടാണ് അടിയന്തര ചർച്ചകളിൽ തീരുമാനം കൈക്കൊണ്ടത്.
പ്രശ്നത്തിൽ ചർച്ച ആവശ്യമില്ലെന്ന ഏതാനും അംഗങ്ങളുടെ നിലപാടിനെ അമേരിക്കൻ പ്രതിനിധി നിക്കിഹാലി നിശിതമായി വിമർശിച്ചു. ‘ഇറാൻ ജനതയുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയ ഹാലി പ്രശ്നം സാർവദേശീയ സമാധാനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് കാരണമായിത്തീരുമെന്നും ചൂണ്ടിക്കാട്ടി.
പ്രക്ഷോഭത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിനാളുകൾ അറസ്റ്റിലായി. കുഴപ്പങ്ങൾ ആസൂത്രണം ചെയ്തതിനുപിന്നിൽ സി.െഎ.എക്ക് കൈയുണ്ടെന്ന് ഇറാൻ പ്രോസിക്യൂട്ടർ ജുനൻ വിഗോവ കുറ്റപ്പെടുത്തി. കഴിഞ്ഞാഴ്ച ട്രംപ് നടത്തിയ വിവാദ ട്വിറ്റർ സന്ദേശങ്ങളാണ് പ്രക്ഷോഭകാരികളെ ഇളക്കിവിട്ടതെന്ന് ഇറാെൻറ യു.എൻ സ്ഥാനപതി ഗുല്യം ഖുസ്റു ആരോപിച്ചു. ഇറാെൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന യു.എസ് പ്രസിഡൻറിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുലാം ഖുസ്റു രക്ഷാസമിതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെ, ഇറാനെതിരെ അമേരിക്ക പുതിയ ഉപരോധ നടപടികൾ പ്രഖ്യാപിച്ചു. മിസൈൽ പരീക്ഷണത്തിെൻറ പേരുപറഞ്ഞാണ് പുതിയ സാമ്പത്തിക ശിക്ഷാനടപടി. എന്നാൽ, പ്രകടനങ്ങൾ അടിച്ചമർത്തിയതിെൻറ പേരിൽ കൂടുതൽ ഉപരോധം ആരംഭിക്കുമെന്ന് വാഷിങ്ടൺ സൂചിപ്പി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.