ഇസ്രായേൽ അതിക്രമം: യു.എൻ പ്രമേയം യു.എസ് വീറ്റോ ചെയ്തു
text_fieldsയു.എൻ: ഗസ്സയിൽ പ്രതിഷേധക്കാർക്കുനേരെ അതിക്രമം കാണിക്കുന്ന ഇസ്രായേൽ നടപടിക്കെതിരെ യു.എൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയം യു.എസ് വീറ്റോ ചെയ്തു. ഫലസ്തീൻ ജനതക്ക് അന്താരാഷ്്ട്ര സമൂഹത്തിെൻറ സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട പ്രമേയമാണ് ഏകപക്ഷീയമാണെന്ന് ആരോപിച്ച് യു.എസ് വീറ്റോ ചെയ്തത്.
കുെവെത്താണ് പ്രമേയം കൊണ്ടുവന്നത്. പ്രമേയം അധാർമികവും സംഘർഷമുണ്ടാക്കുന്നതിലെ ഹമാസിെൻറ പങ്ക് മറച്ചുവെക്കുന്നതുമാണെന്ന് യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലി പറഞ്ഞു. റഷ്യയും ഫ്രാൻസും അടക്കം 10 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ബ്രിട്ടൻ, പോളണ്ട്, നെതർലൻഡ്, ഇത്യോപ്യ എന്നീ രാജ്യങ്ങൾ വിട്ടുനിന്നപ്പോൾ യു.എസ് മാത്രമാണ് എതിർത്തത്.
പ്രമേയത്തെ വീറ്റോ ചെയ്ത നടപടിയിലൂടെ യു.എസ് ഇസ്രായേലിനോടുള്ള അന്ധമായ വിധേയത്വം ഒരിക്കൽകൂടി പരസ്യമാക്കിയിരിക്കയാണെന്ന് പി.എൽ.ഒ വക്താവ് പ്രസ്താവിച്ചു. ഇസ്രായേൽ നടത്തിവരുന്ന നിയമവിരുദ്ധതയെയും കൂട്ടക്കൊലകളെയും യു.എസ് ന്യായീകരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളെയും സമാധാനശ്രമങ്ങളെയും തുരങ്കംവെക്കുന്ന നിലപാടാണിത് -അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ് സമർപ്പിച്ച എതിർ പ്രമേയത്തിന് സമിതിയിൽ ഒരു രാജ്യത്തിെൻറയും പിന്തുണയും ലഭിച്ചില്ല. ഗസ്സയിൽ ഭരണം നടത്തുന്ന ഹമാസിനെ കുറ്റപ്പെടുത്തുന്ന ഇൗ പ്രമേയം ഇസ്രായേലിെൻറ ൈസനിക നടപടികളെ ന്യായീകരിക്കുന്നുണ്ട്. 11 രാജ്യങ്ങൾ ഇതിെൻറ വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നു. മൂന്നു രാജ്യങ്ങൾ എതിർത്ത് വോട്ട് രേഖപ്പെടുത്തി.തങ്ങളുടെ ഭൂമി തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് ഫലസ്തീനികൾ നടത്തുന്ന പ്രതിഷേധത്തെയാണ് ഇസ്രയേൽ അടിച്ചമർത്തുന്നത്. രണ്ടുമാസത്തിനിടെ നിരായുധരായ 120 പ്രതിഷേധക്കാരെ ഇസ്രായേൽ വധിച്ചു. 12,000 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.