കോവിഡ്: ലോകം നേരിടുന്നത് ഗുരുതര ഭീഷണി -യു.എൻ
text_fieldsന്യൂയോർക്ക്: കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന ഭീഷണി ഏറ്റവും ഗുരുതരമായതാണെന്ന് യു.എൻ. സെക്രട്ടറി ജനറൽ ആേ ൻറാണിയോ ഗുട്ടറസ്. ഇത് െഎക്യം പ്രദർശിപ്പിക്കേണ്ട സമയമാണെന്നും ഇല്ലെങ്കിൽ കടുത്ത വില നൽകേണ്ടിവരുമെന്നും അ ദ്ദേഹം പറഞ്ഞു. യു.എൻ. രക്ഷാസമിതിയുടെ വീഡിയോ കോൺഫറൻസിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വ്യാ പനം ഉണ്ടായതിന് ശേഷം ആദ്യമായാണ് 15 അംഗ രക്ഷാസമിതി ചേരുന്നത്. കോവിഡ് സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മി ലുണ്ടായ വാക് യുദ്ധം ഒരുമിച്ചുള്ള പ്രതിരോധ നീക്കങ്ങളെ ബാധിക്കുന്ന സന്ദർഭത്തിലാണ് സെക്രട്ടറി ജനറൽ െഎക്യത്തിന് ആഹ്വാനം നൽകുന്നത്. ഇരു രാജ്യങ്ങളും ഉയർത്തിയ ആരോപണ-പ്രത്യാരോപണങ്ങൾ രക്ഷാസമിതിക്ക് ഒരു പൊതു നിലപാട് എടുക്കുന്നതിന് വിലങ്ങ് തടിയായിരുന്നു.
കോവിഡ് പ്രതിസന്ധി സാമൂഹിക അരക്ഷിതാവസ്ഥയും അക്രമങ്ങളും സൃഷ്ടിക്കുമെന്നും അത് രോഗ പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും ഗുട്ടറസ് പറഞ്ഞു. ‘എല്ലാ രാജ്യങ്ങളും കോവിഡിനെതിരായ യുദ്ധത്തിലാണ്. ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുന്നു. ആരോഗ്യ പ്രവർത്തകർ വലിയ സമ്മർദത്തിലാണ്’ - അദ്ദേഹം തുടർന്നു.
‘ലോകത്തിെൻറ ജീവിതക്രമത്തെ തന്നെ കോവിഡ് മാറ്റിമറിച്ചിരിക്കുന്നു. പതിനായിരക്കണക്കിന് മരണങ്ങൾ, തകർന്ന കുടുംബങ്ങൾ, ഇല്ലാതായ തൊഴിലവസരങ്ങൾ, നഷ്ടത്തിലായ വ്യവസായങ്ങൾ... ഒന്നും ഇനി പഴയ പോലെ ആയിരിക്കില്ല. മറ്റു ആഭ്യന്തര പ്രശ്നങ്ങളുള്ള രാജ്യങ്ങളും വികസിച്ച് വരുന്ന രാജ്യങ്ങളും ഇൗ ദുരന്തത്തിെൻറ ഏറ്റവും കടുത്ത ആഘാതം അനുഭവിക്കാനിരിക്കുകയാണ്’- ഗുട്ടറസ് മുന്നറിയിപ്പ് നൽകി.
കോവിഡ് പ്രതിസന്ധി സമൂഹത്തിൽ അക്രമങ്ങൾ വർധിപ്പിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധ്വംസക ശക്തികൾ ഇൗ അവസരം ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. കോവിഡ് പ്രതിരോധത്തിൽ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
ഭീകരസംഘങ്ങൾ ഇൗ അവസരം മുതലെടുക്കാൻ ശ്രമിക്കും. രോഗപ്രതിരോധത്തിലും തയാറെടുപ്പുകളിലും സർക്കാറുകൾക്ക് സംഭവിക്കുന്ന വീഴ്ചകൾ ഭീകരസംഘങ്ങൾ ഒരു അവസരമാക്കും. ജൈവായുധ പ്രയോഗത്തിെൻറ സാധ്യതകൾ പരീക്ഷിക്കാൻ ഇതവരെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘കോവിഡ് ഒരു ആരോഗ്യ പ്രതിസന്ധി എന്നതിലുപരി സമസ്ത മേഖലകളെയും ബാധിക്കുന്ന പ്രശ്നമാണ്. ഒരുമിച്ച് നിൽക്കുകയും െഎക്യം കാണിക്കുകയും ചെയ്യേണ്ട അവസരമാണിത്’ - അദ്ദേഹം പറഞ്ഞു.
മരണസംഖ്യ ലക്ഷത്തിനടുത്തെത്തിയിട്ടും അഭിപ്രായ െഎക്യമുണ്ടാക്കാനോ പൊതു പരിഹാര നിർദേശങ്ങൾ മുന്നോട്ട് വെക്കാനോ യു.എൻ രക്ഷാസമിതിക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.