ഇസ്രായേലിനെതിരെ റിപ്പോർട്ട്: യു.എൻ ഉദ്യോഗസ്ഥ രാജിവെച്ചു
text_fields
യുനൈറ്റഡ് നാഷൻസ്: ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്നത് വർണവിവേചന ഭരണമാണെന്ന റിപ്പോർട്ട് പിൻവലിക്കണമെന്ന സമ്മർദത്തെ തുടർന്ന് യു.എൻ അണ്ടർ സെക്രട്ടറിയും ഇക്കണോമിക് ആൻഡ് സോഷ്യൽ കമീഷൻ ഫോർ വെസ്റ്റേൺ ഏഷ്യ(ഇ.എസ്.സി.ഡബ്ല്യു.എ) മേധാവിയുമായ റീമ ഖലാഫ് രാജിവെച്ചു. െബെറൂതിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് റിമ രാജിക്കാര്യം പ്രഖ്യാപിച്ചത്.
ഇസ്രായേലിനെ രൂക്ഷമായി വിമർശിക്കുന്ന എസ്.സി.ഡബ്ല്യു.എയുടെ റിപ്പോർട്ട് നീക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ആവശ്യെപ്പട്ടതിനെ തുടർന്നാണ് രാജി. 18 അറബ്രാജ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇ.എസ്.സി.ഡബ്ല്യു.എ. ആദ്യമായാണ് ഒരു യു.എൻ സമിതി ഫലസ്തീനികൾക്കെതിരെ ഇസ്രായേലിെൻറത് വർണവിവേചന ഭരണമാണെന്ന് സ്ഥിരീകരിക്കുന്നത്. റിേപ്പാർട്ടിലെ ആരോപണങ്ങൾ ഇസ്രായേൽ തള്ളിക്കളഞ്ഞിരുന്നു. യു.എൻ സെക്രട്ടറി ജനറലിെൻറ അഭിപ്രായം ആരായാതെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്ന് അദ്ദേഹത്തിെൻറ വക്താവ് പറഞ്ഞു. യു.എസിൽ സർവകലാശാല പ്രഫസറായ വെർജീനിയ ടിലിയും യു.എൻ പ്രത്യേക പ്രതിനിധി റിച്ചഡ് ഫാക്കും ആണ് ഇ.എസ്.സി.ഡബ്ല്യു.എക്ക് വേണ്ടി റിപ്പോർട്ട് തയറാക്കിയത്.
സംഭവം വിവാദമായതോടെ ഇസ്രായേലിെൻറ സഖ്യരാജ്യമായ യു.എസും റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. രാജി ഉചിതമായ തീരുമാനമാണെന്ന് യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലി പ്രതികരിച്ചു. രാജി വൈകിപ്പോയെന്നായിരുന്നു ഇസ്രായേൽ അംബാസഡർ ഡാനി ഡാനെൻറ പ്രതികരണം. യു.എന്നിൽ ഇസ്രായേൽവിരുദ്ധ നീക്കങ്ങൾ വിലപ്പോവിെല്ലന്നും ഡാനി പറഞ്ഞു.
അതേസമയം,അന്താരാഷ്ട്ര നിയമങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും പുല്ലുവില വില കൽപിക്കുന്ന ഇത്തരം അംഗരാജ്യങ്ങളുടെ പ്രവൃത്തിയിൽ അദ്ഭുതപ്പെടുന്നില്ലെന്ന് റീമ ഗുെട്ടറസിനു നൽകിയ രാജിക്കത്തിൽ പരാമർശിച്ചു. ബുധനാഴ്ചയാണ് ലബനാനിൽനിന്നുള്ള ഇക്കണോമിക് സോഷ്യൽ കമീഷൻ ഫോർ വെസ്റ്റ് ഏഷ്യ റിപ്പോർട്ട് പുറത്തിറക്കിയത്. വിവാദമായതിെന തുടർന്ന് റിപ്പോർട്ട് പിൻവലിക്കാൻ റിമയോട് യു.എൻ സെക്രട്ടറി ജനറൽ ആവശ്യെപ്പട്ടിരുന്നു.
ഇ.എസ്.സി.ഡബ്ല്യു.എയുടെ വെബ്സൈറ്റിൽനിന്നും റിപ്പോർട്ട് നീക്കാൻ നിർദേശം നൽകി. റിപ്പോർട്ടിനെ തുടർന്ന് ഇസ്രായേലും സഖ്യകക്ഷികളും അതു പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.എൻ സെക്രട്ടറി ജനറലിനുമേൽ സമ്മർദം ചെലുത്തിയേക്കുമെന്ന് റീമ െബെറൂതിൽനടന്ന പത്രസമ്മേളനത്തിനിടെ ആശങ്കയുയർത്തിയിരുന്നു. അതിെൻറ പിറ്റേന്നാണ് ഗുെട്ടറസ് റിപ്പോർട്ട് പിൻവലിക്കാൻ ആവശ്യപ്പെട്ടത്. തുടർന്നാണ് യു.എന്നിൽനിന്ന് രാജിവെക്കാൻ അവർ തീരുമാനിച്ചത്. റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.