റോഹിങ്ക്യകൾക്കെതിരായ വംശഹത്യ അവസാനിപ്പിക്കണം –യു.എൻ മേധാവി
text_fieldsന്യൂയോർക്: മ്യാന്മറിൽ റോഹിങ്ക്യകളെ വേരോടെ പിഴുതെറിയാനുള്ള നടപടി വൻ മാനുഷികദുരന്തത്തിലാണ് എത്തിച്ചതെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ്. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല.
റോഹിങ്ക്യകളുടെ കൂട്ടപ്പലായനത്തിന് വഴിവെച്ച കലാപം അവസാനിപ്പിക്കണമെന്നും ഗുെട്ടറസ് ആവശ്യപ്പെട്ടു. യു.എൻ രക്ഷാസമിതിയും മ്യാന്മറിലെ റോഹിങ്ക്യകളുടെ മാനുഷികദുരിതത്തെ അപലപിച്ചു. തെൻറ ആശങ്കകൾ പങ്കുവെച്ചും കലാപം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ഗുെട്ടറസ് രക്ഷാസമിതിയിൽ കത്ത് നൽകിയിട്ടുമുണ്ട്. 1989നുശേഷം ആദ്യമായാണ് ഒരു യു.എൻ മേധാവി ഇത്തരത്തിൽ പ്രതികരിക്കുന്നത്.
‘‘റോഹിങ്ക്യകൾക്കുനേരെയുള്ള സൈനികനടപടി അവസാനിപ്പിക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. രാജ്യത്തുനിന്ന് പലായനം ചെയ്തവർക്ക് മടങ്ങിയെത്താനുള്ള അവസരവും ഉറപ്പുവരുത്തണം’’. ന്യൂയോർക്കിൽ നടന്ന പത്രസമ്മേളനത്തിൽ ഗുെട്ടറസ് വ്യക്തമാക്കി. റോഹിങ്ക്യകളുടെ ദുരന്തത്തിനുനേരെ രക്ഷാസമിതി കണ്ണടക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ഹ്യൂമൻ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇൻറർനാഷനലും ഇൗ വിഷയത്തിൽ യു.എൻ അടിയന്തരമായി യോഗം ചേരണമെന്നും ആവശ്യപ്പെട്ടിരുന്നു.
അന്താരാഷ്ട്രതലത്തിൽ വ്യാപകവിമർശനങ്ങളുയർന്നതിനെതുടർന്ന് ഒാങ്സാൻ സൂചി അടുത്തയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന യു.എൻ സമ്മേളനത്തിൽ നിന്ന് പിൻമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.