Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right13.2 കോടി പേർ...

13.2 കോടി പേർ കൊടുംപട്ടിണിയിലേക്ക്​ നീങ്ങുമെന്ന്​ ഐക്യരാഷ്​ട്രസഭ  മുന്നറിയിപ്പ്

text_fields
bookmark_border
13.2 കോടി പേർ കൊടുംപട്ടിണിയിലേക്ക്​ നീങ്ങുമെന്ന്​ ഐക്യരാഷ്​ട്രസഭ  മുന്നറിയിപ്പ്
cancel

ന്യൂയോർക്​: കോവിഡ്​ മഹാമാരി ലോക​െത്ത കീഴ്​പ്പെടുത്തിയതോടെ ഈ വർഷം 13.2 ​കോടി പേർകൂടി കൊടുംപട്ടിണിയിലേക്ക്​ നീങ്ങുമെന്ന്​ ഐക്യരാഷ്​ട്രസഭ  മുന്നറിയിപ്പ്​. ജനങ്ങൾക്ക്​ നിലവാരമുള്ളതും പോഷകങ്ങൾ അടങ്ങിയതുമായ ഭക്ഷണം ലഭ്യമാക്കാൻ​ സർക്കാറുകൾ നടപടി സ്വ​ീകരിക്കണം. കോവിഡ്​മൂലം ആഫ്രിക്കയിൽ പകുതിയലധികം പേർക്ക്​ ജോലി നഷ്​ടമായി.  ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലും തൊഴ​ിൽ നഷ്​ടവും പട്ടിണിയും വർധിക്കുകയാണ്​. സബ്​സിഡിയോടെയുള്ള ഭക്ഷ്യവിതരണം,  ഭക്ഷണ ഉൽപന്നങ്ങൾക്ക്​ നികുതി ഒഴിവാക്കൽ, ദരിദ്രർക്ക്​ നേരിട്ട്​ പണം ലഭ്യമാക്കൽ എന്നീ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ലോകത്തെ കാത്തിരിക്കുന്നത്​ വൻ ദുരന്തമായിരിക്കുമെന്നും ഐക്യരാഷ്​ട്രസഭ മുന്നറിയിപ്പ്​ നൽകുന്നു. 

ഒന്നാം നമ്പർ പൊതുശത്രു –ഡബ്ല്യൂ.എച്ച്​.ഒ
ജനീവ: ലോകത്ത്​ അഞ്ച്​ ദിവസത്തിനുള്ളിൽ കോവിഡ്​ ബാധിച്ചത്​ 10 ലക്ഷം പേർക്ക്​. ആറര മാസത്തിനിടെ രോഗ ബാധിതരുടെ എണ്ണം 130 ലക്ഷം  കവിഞ്ഞു. ഇതോടെ, ലോകത്തി​​െൻറ ഒന്നാം നമ്പർ പൊതുശത്രു കോവിഡ്​ ആണെന്ന്​ ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്​.ഒ) പ്രഖ്യാപിച്ചു. പ്രതിരോധ നടപടികൾ അവഗണിക്കപ്പെട്ടാൽ ലോകം പഴയ അവസ്ഥയിലേക്ക്​ മാറാൻ സാധ്യതയില്ലെന്നും ഡബ്ല്യൂ.എച്ച്​.ഒ മേധാവി ടെഡ്​റോസ്​ അദ്ഹാനോം ഗബ്രിയോസിസ്​ വ്യക്തമാക്കി. 
ലോകത്തെ മൊത്തം രോഗികളുടെയും മരണത്തി​​െൻറയും പകുതിയിൽ  അധികവും അമേരിക്കൻ ഭൂഖണ്ഡങ്ങളിലാണ്​. അമേരിക്കയിലെ 40 സ്​റ്റേറ്റുകളിൽ രണ്ടാഴ്​ചയായി കേസുകൾ വൻതോതിൽ ഉയരുകയാണെന്ന്​ കണക്കുകൾ വ്യക്തമാക്കുന്നു. 
ജൂലൈ 24 മുതൽ ബ്രിട്ടനിൽ ഷോപ്പുകളിൽ മാസ്​ക്​ നിർബന്ധമാക്കി. ഹോ​േങ്കാങിൽ അതിശക്​തമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്​. 

മരിച്ചത്​ 3000 ആ​രോഗ്യപ്രവർത്തകർ
ലണ്ടൻ: കോവിഡ്​ ബാധിച്ച്​ ലോകത്താകെ ജീവൻ നഷ്​ടമായത്​ 3000 ആരോഗ്യ പ്രവർത്തകർക്കെന്ന്​ ആംനസ്​റ്റി ഇൻറർനാഷനൽ. ഏറ്റവും കൂടുതൽ  മരണം റഷ്യയിലാണ്​. 545 ആരോഗ്യപ്രവർത്തകർക്കാണ്​ ജീവൻ നഷ്​ടമായത്​. ബ്രിട്ടനിൽ 540ഉം അമേരിക്കയിൽ 507ഉം ആരോഗ്യ  പ്രവർത്തകർ മരിച്ചു. മഹാമാരിക്കെതിരായ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകരുടെ മരണം അതീവ ജാഗ്രതയോടെ കാണേണ്ടതുണ്ടെന്ന്​  ആംനസ്​റ്റി അഭിപ്രായപ്പെട്ടു. കോവിഡ്​ രോഗികളിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 351ഉം മെക്​സിക്കോയിൽ 248ഉം ആരോഗ്യ പ്രവർത്തകരാണ്​  മരിച്ചത്​. കുറഞ്ഞ വരുമാനം, വിശ്രമമില്ലാതെ തുടർച്ചയായ ജോലി, ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ഇല്ലാതിരിക്കൽ തുടങ്ങിയവയെല്ലാം ആരോഗ്യ  പ്രവർത്തകരെ ബാധിക്കുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UNOwhostarvationcovid 19
News Summary - U.N. Warns Number Of People Starving To Death Could Double Amid Pandemic -world news
Next Story